| Tuesday, 27th August 2019, 7:48 pm

പാലാരിവട്ടം മേല്‍പ്പാലം: സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടനല്‍കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ. എറണാകുളം ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാരിവട്ടം പാലം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പി.ടി തോമസ് ആരോപിക്കുന്നു. കൊച്ചി നഗരത്തിലെ റോഡുകളുടെ നവീകരണം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബലക്ഷയത്തെ തുടര്‍ന്ന് മെയ് ഒന്നിനാണ് പാലാരിവട്ടം മേല്‍പ്പാലം അടച്ചത്. നാലു മാസം കഴിഞ്ഞിട്ടും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളായ വെണ്ണല തുതിയൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയവയെല്ലാം തകര്‍ന്നു കിടക്കുകയാണ്. കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ വെട്ടിപൊളിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.

നേരത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലത്തിന് 102 ആര്‍.സി.സി ഗര്‍ഡറുള്ളതില്‍ 97 ലും വിള്ളല്‍ കണ്ടെത്തിയെന്നും ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെയിന്റ് ചെയ്തതു കൊണ്ട് വിള്ളലിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല.

നിലവാരം കുറഞ്ഞ കോണ്‍ക്രിറ്റാണ് പാലം നിര്‍മാണത്തിനുവേണ്ടി നടത്തിയത്. 20 വര്‍ഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more