ഓപ്പറേഷന്‍ കുബേരയല്ല; ഓപ്പറേഷന്‍ ഷൈലോക്കാണ് ഉചിതമെന്ന് പി.ടി തോമസ്
Daily News
ഓപ്പറേഷന്‍ കുബേരയല്ല; ഓപ്പറേഷന്‍ ഷൈലോക്കാണ് ഉചിതമെന്ന് പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2014, 12:54 am

[] തൊടുപുഴ: ബ്ലേഡ് മാഫിയയെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നടപടിയ്ക്ക് ഓപ്പറേഷന്‍ കുബേര എന്നല്ല ഓപ്പറേഷന്‍ ഷൈലോക്ക് എന്നാണ് ഇടുക്കി എം.പി പി.ടി തോമസ്. ഇത് സാംസ്‌കാരിക ബോധത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ ഷൈലോക്ക് കൂടുതല്‍ യോജിച്ചേനെ. ആ ഷേക്‌സ്പീരിയന്‍ പ്രയോഗം കൂടുതല്‍ അര്‍ഥവത്തും ആകര്‍ഷകവുമാണ്. വൈസ്രെവസിന്റെ മകനും ലങ്കാധിപതിയുമായിരുന്ന കുബേരന്‍ സമ്പാത്തിക അതിക്രമം നടത്തിയതായി പുരാണത്തില്‍ പറയുന്നില്ല- തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വസ്തുത ഇങ്ങനെയായിരിക്കെ ഓപ്പറേഷന്‍ കുബേര എന്ന പദം ചരിത്രപരമായും സാംസ്‌കാരികപരമായും തിരുത്തപ്പെടേണ്ടതാണെന്നും ഓപ്പറേഷന്‍ കുബേര എന്ന പേര് ഭാരതീയ സംസ്‌കാരത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.