| Monday, 27th February 2017, 10:19 am

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത് ഏത് ഇഷ്ടക്കാരനെ സംരക്ഷിക്കാന്‍: ചോദ്യവുമായി പി.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഏത് ഇഷ്ടക്കാരനെ സംരക്ഷിക്കാനാണെന്ന് പി.ടി തോമസ് എം.എല്‍.എ.

ആ ഇഷ്ടക്കാരന്‍ എന്തായാലും പള്‍സര്‍ സുനി അല്ലെന്ന് വ്യക്തമാണ്. ആദ്യം ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞത് പിന്നീട് അത് തിരുത്തിയതും എല്ലാം നാടകമാണെന്നും പി.ടി തോമസ് പററഞ്ഞു.

കുറ്റവാളികള്‍ എത്ര പ്രബലരാണെങ്കിലും പിടികൂടണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. പത്രവാര്‍ത്ത കണ്ട് അഭിപ്രായം പറയേണ്ട ആളാണോ മുഖ്യമന്ത്രിയെന്നും പി.ടി തോമസ് ചോദിച്ചു. സംഭവത്തില്‍ ഗൂഡാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നടിയോട് പരസ്യമായി മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


Dont Miss ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും എന്റെയെടുത്ത് വിലപ്പോവില്ല : ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നത് ഗീര്‍വാണമെന്നും പിണറായി 


അതേസമയം കേസന്വേഷണം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും നിജസ്ഥിതി കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് പ്രതിയെ പിടികൂടാനായതെന്നും സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും പിണറായി പറഞ്ഞു.

സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഒരുവിഭാഗം ശ്രമിച്ചു. കേസില്‍ ഉള്‍പ്പെട്ട ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more