തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി പി.ടി. തോമസ് എം.എല്‍.എ. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിനഗര്‍ ടവറിന്റെ കീഴില്‍ സുനി ഉണ്ടെന്ന് കണ്ടെത്തിയിട്ട് എങ്ങനെ അയാള്‍ രക്ഷപ്പെട്ടു. ആലപ്പുഴ എത്തിയെന്നും കോയമ്പത്തൂര്‍ എത്തിയെന്നും വിവരം ലഭിച്ചിട്ടും ഇത്രയും സംവിധാനങ്ങളുള്ള സിറ്റിക്കകത്ത് നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നും പി.ടി. തോമസ് ചോദിക്കുന്നു.
നടിക്കെതിരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ലാല്‍ പ്രസംഗിച്ചത് 11 മണിക്ക് ലോക്‌നാഥ് ബെഹ്‌റയെ വിവരം അറിയിച്ചു എന്നാണ്. എന്നാല്‍ 12:30 വരെ ഐ.ജിയോ സിറ്റി കമ്മീഷണറോവിവരം അറിഞ്ഞില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഈവിവരമറിഞ്ഞില്ല. എം.എല്‍.എ എന്ന നിലയില്‍ ഐജിയേയും കമ്മീഷണറേയും ഞാന്‍ വിളിച്ചപ്പോഴാണ് അവര്‍ വിവരമറിയുന്നത്.
എന്റെ ഫോണില്‍ നിന്നാണ് അവര്‍ യുവനടിയുമായി സംസാരിച്ചത്. എന്തുകൊണ്ടാണ് ഈ കേസ് സര്‍ക്കാര്‍ ലഘൂകരിക്കുന്നത് എന്നറിയില്ല.
പ്രതികള്‍ക്ക് രക്ഷപ്പെട്ടുപോകാനുള്ള എല്ലാ പഴുതും പൊലീസ് തന്നെ ഉണ്ടാക്കിക്കൊടുക്കുകയാണെന്നാണ് തോന്നുന്നത്. കാരണം ഇരയെ പരിശോധിക്കുന്നതിനോ തുടര്‍ന്നുള്ള കാര്യങ്ങളിലോ വേണ്ടവിധമല്ല കാര്യങ്ങള്‍ നടത്തിയതെന്നാണ് അറിയുന്നത്.
കേസില്‍ സര്‍ക്കാരിന് അലംബാവമുണ്ട്. സര്‍ക്കാരിന്റെ മൗത്ത് പീസായ കൈരളി ചാനല്‍ ഈ സംഭവം ഉണ്ടായ ഉടനെ നടിയും ഡ്രൈവര്‍ സുനിയും തമ്മിലുള്ള ബന്ധം എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്തു. ആ നടിക്കും കേരള സമൂഹത്തിനും അപമാനം വരുത്തിവെച്ച വാര്‍ത്തയായിരുന്നു ഇത്. ഇതിനെതിരെ നിരവധി കമന്റ് വന്നു. നടി റിമാകല്ലിങ്കലിന്റെ പോസ്റ്റ് ഞാന്‍ വായിച്ചു. ഗോ റ്റു ഹെല്‍ കൈരളി ടിവി എന്നാണ് അവര്‍ എഴുതിയത്.
സംഭവമുണ്ടായ ഉടനെ ഇരയോട് സ്വീകരിക്കേണ്ട നിലാപാടുണ്ട്. സര്‍ക്കാരിന് ഉത്തരവാദിത്തമുള്ള ചാനല്‍ നിരുത്തരവാദപരമായി പെരുമാറിയത് തെറ്റാണ്. ഇതിന് ശേഷം ലാല്‍ പറഞ്ഞത് മുഖവിലക്കെടുക്കേണ്ട കാര്യമാണ്. ഈ വാര്‍ത്ത കണ്ടതോടെ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ പോലും നടി മനസില്‍ ആലോചിച്ചു എന്നാണ് അദ്ദേഹം അമ്മയുടെ കൂട്ടായമയില്‍ പറഞ്ഞത്. എത്ര ദു:ഖകരമാണ് അവസ്ഥയെന്ന് ആലോചിക്കുക. ബോധപൂര്‍വകരമായ ലഘൂകരണം ഇവിടെ നടക്കുന്നു എന്ന് വേണം കരുതാന്‍.
യുവനടി അക്രമിക്കപ്പെട്ട സംഭവത്തിലെ മെല്ലെപ്പോക്ക് ഇനിയെങ്കിലും അവസാനപ്പിക്കു. മിണ്ടുമ മാമൂനേ എന്ന് പറയുന്നതുപോലെ മുഖ്യമന്ത്രി മിണ്ടണം. ഈയുവനടിക്ക് അപമാനകരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനെതിരെ നടപടി സ്വീകരിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.