[share]
[]തൊടുപുഴ: എന്തു ത്യാഗവും സഹിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് പി.ടി. തോമസ് എം.പി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പരിഹരിക്കുമെന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. ആശങ്കയില്ല എന്ന് തന്നെ പറയേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനൊപ്പം നില്‍ക്കുകയെന്ന കടമ മാത്രമാണ് താന്‍ ചെയ്തത്. തന്റെ നിലപാടുകളുടെ ഉദ്ദേശ്യശുദ്ധി പാര്‍ട്ടി മനസിലാക്കാത്തതില്‍ പരിഭവമുണ്ട്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആദ്യഘട്ടത്തില്‍ തന്നെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് ഇടുക്കിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ ഭയപ്പെടുത്തുകയായിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും പി.ടി. തോമസ് പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നതിനു പകരം സുദൃഢമായ നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിക്കേണ്ടിയിരുന്നത്- അദ്ദേഹം വിശദീകരിച്ചു.