എന്നാല്‍ നബിതിരുമേനിക്ക്, ജനക്കൂട്ടം രൂപംകൊള്ളുന്നതിനു മുമ്പുതന്നെ നേതൃത്വം വേണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഒരു വഴിക്ക് പോകുകയാണെങ്കില്‍ മൂന്നാളുകളായാല്‍തന്നെ അതില്‍നിന്ന് ഒരാളെ നേതാവായി തെരെഞ്ഞെടുക്കണമെന്ന നബിവചനം ഓര്‍ക്കുക. തന്നെയുമല്ല, യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നതുവരെ മറ്റു രണ്ടുപേര്‍ നേതാവിനെ അനുസരിച്ചേക്കണം എന്നും തിരിച്ചെത്തിയാല്‍ അവലോകനം ആവാമെന്നും നബിതിരുമേനി പറഞ്ഞിട്ടുണ്ട്.
സാമൂഹിക പ്രസ്ഥാനങ്ങള്‍ നയിക്കുന്നതും സമരം നടത്തുന്നതും ലളിതവ്യായാമമല്ല എന്നു ചുരുക്കം. അതിന് തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം വേണമെന്ന് നബിയും അച്ചടക്കം വേണമെന്ന് ഗാന്ധിജിയും സംഘടന വേണമെന്ന് മാര്‍ക്‌സും പഠിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വേണ്ടെന്നും ഓടിക്കൂടി സമരം ചെയ്താല്‍ മതിയെന്നുമാണ് ബക്കുനിനെ പോലെയുള്ള അരാജകവാദത്തിന്റെ ആചാര്യന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ളൊരു ആള്‍ക്കൂട്ടസമരം ഇടക്കാലത്ത് കേരളം കാണുകയുണ്ടായി. അതാണ് ലോകപ്രസിദ്ധമായ ചുംബനസമരം.
എന്താണ് അത് എന്നു ചോദിച്ചാല്‍ പെട്ടെന്നു വിശദീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു രാഷ്ട്രീയപ്രതിഭാസമാണ് അരാജകവാദം എന്നത്. എന്നുമുതലാണ് അത് ഉണ്ടായതെന്ന കാര്യവും പറയാനാകില്ല. മനുഷ്യന്‍ സാമൂഹികജീവിതം ആരംഭിച്ചതുമുതല്‍ അതുമുണ്ട് എന്നു കരുതാം. ഏതാണ്ട്, പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍തന്നെ, യൂറോപ്പില്‍ ഇടത് സോഷ്യലിസ്റ്റ് എന്നെല്ലാം പറയുന്ന ഉദാരരാഷ്ട്രീയ ചിന്തകള്‍ക്ക് മുന്നോടിയായാണ് അരാജകവാദം വന്നത് എന്ന് രാഷ്ട്രീയചരിത്രത്തില്‍ കാണാം. അരാജകവാദത്തില്‍ നിന്നാണ് ഇടതുചിന്ത ഉദയം ചെയ്തത് എന്നല്ല; അവ്യക്തമായ ചിന്തകളില്‍ നിന്ന് അരാജകവാദ ശകലങ്ങളെ പാടേ വിപാടനം ചെയ്താണ് സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്.
ആധുനിക കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറല്‍ മാര്‍ക്‌സും അദ്ദേഹത്തിന്റെ സമകാലികനായ റഷ്യന്‍ ഇടതു നേതാവ് മിഖായീല്‍ അലക്‌സാന്‍ട്രോവിച്ച് ബക്കുനിനും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ഇതിനു തെളിവാണ്. ബക്കുനിനെ അരാജകവാദത്തിന്റെ പ്രത്യയശാസ്ത്രജ്ഞരില്‍ ഒരാള്‍ എന്നാണ് മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിക്കുന്നത്. രസം അതല്ല. ബക്കുനിനേയും കൂട്ടരേയും “”ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്ന സഖ്യം”” എന്ന് മാര്‍ക്‌സ് പരിഹസിക്കുന്നുണ്ട്. വിപ്ലവവും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കത്തിനിടയിലാണ് ഇത്.
വിപ്ലവത്തിനു മുമ്പ് അതിന് അനുയോജ്യമായ ഒരു പാര്‍ട്ടി രൂപപ്പെടുത്തേണ്ടതുണ്ട് എന്നാണ് മാര്‍ക്‌സിന്റെ നിലപാട്. കെട്ടുറപ്പുള്ള പാര്‍ട്ടിയുണ്ടാക്കി, അതിനു കീഴില്‍വേണം വിപ്ലവം നടത്താന്‍ എന്നായിരുന്നു മാര്‍ക്‌സിന്റെ വാദം. എന്നാല്‍, വിപ്ലവത്തിനു സമയമാവുമ്പോള്‍ ജനം സ്വയമേവ സംഘടിച്ചുവന്ന് അത് നടത്തുകയാണ് വേണ്ടത് എന്നും അതിനുവേണ്ടി പാര്‍ട്ടിയും സംഘടനയും ഒന്നും വേണ്ടതില്ല എന്നുമായിരുന്നു ബക്കുനിന്റെ നിലപാട്. ഈ നിലപാടുകാരെയാണ് മാര്‍ക്‌സ് “”ഖുര്‍ആന്‍ ഇല്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്നവര്‍”” എന്ന് വിളിച്ചത്. അടിസ്ഥനമില്ലാത്തവര്‍ എന്ന് ഒരു കൂട്ടരെ വിളിക്കാന്‍ ഇതിനേക്കാള്‍ അര്‍ത്ഥവത്തായ വാക്കുകള്‍ ഇല്ലല്ലോ.
സംഘടനയുടെ പ്രാധാന്യത്തെപ്പറ്റിയും അത്രതന്നെ ഗൗരവത്തിലാണ് നബി പഠിച്ചിപ്പിച്ചിട്ടുള്ളത്. മനുഷ്യന്റെ സാമൂഹികജീവിതം ഗൗരവത്തില്‍ എടുത്തിട്ടുള്ള നേതാക്കളെല്ലാം തന്നെ നേതൃത്വം, സംഘടനാരൂപം എന്നിവക്ക് വ്യക്തതയുണ്ടായിരിക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഉദാഹരണം മഹാത്മജി. സമരത്തിന്റെ രൂപം മാത്രമല്ല, അതിനു നേതൃത്വം കൊടുക്കുന്നവര്‍ ആരൊക്കെയായിരിക്കും എന്നുപോലും നേരത്തേ തെരഞ്ഞെടുത്തശേഷം നിശ്ചിത തിയ്യതിക്ക് എത്രയോ മുമ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു ഗാന്ധിജിയുടെ സമരങ്ങള്‍.
എന്നാല്‍ നബിതിരുമേനിക്ക്, ജനക്കൂട്ടം രൂപംകൊള്ളുന്നതിനു മുമ്പുതന്നെ നേതൃത്വം വേണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഒരു വഴിക്ക് പോകുകയാണെങ്കില്‍ മൂന്നാളുകളായാല്‍തന്നെ അതില്‍നിന്ന് ഒരാളെ നേതാവായി തെരെഞ്ഞെടുക്കണമെന്ന നബിവചനം ഓര്‍ക്കുക. തന്നെയുമല്ല, യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നതുവരെ മറ്റു രണ്ടുപേര്‍ നേതാവിനെ അനുസരിച്ചേക്കണം എന്നും തിരിച്ചെത്തിയാല്‍ അവലോകനം ആവാമെന്നും നബിതിരുമേനി പറഞ്ഞിട്ടുണ്ട്.
സംഘടനയുടെ പ്രാധാന്യത്തെപ്പറ്റിയും അത്രതന്നെ ഗൗരവത്തിലാണ് നബി പഠിച്ചിപ്പിച്ചിട്ടുള്ളത്. മനുഷ്യന്റെ സാമൂഹികജീവിതം ഗൗരവത്തില്‍ എടുത്തിട്ടുള്ള നേതാക്കളെല്ലാം തന്നെ നേതൃത്വം, സംഘടനാരൂപം എന്നിവക്ക് വ്യക്തതയുണ്ടായിരിക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഉദാഹരണം മഹാത്മജി. സമരത്തിന്റെ രൂപം മാത്രമല്ല, അതിനു നേതൃത്വം കൊടുക്കുന്നവര്‍ ആരൊക്കെയായിരിക്കും എന്നുപോലും നേരത്തേ തെരഞ്ഞെടുത്തശേഷം നിശ്ചിത തിയ്യതിക്ക് എത്രയോ മുമ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു ഗാന്ധിജിയുടെ സമരങ്ങള്‍.
എതിരാളിക്ക് സമരത്തെ കൈകാര്യം ചെയ്യാന്‍ ആവശ്യത്തിന് സമയം കൊടുക്കുന്നതാണ് ഗാന്ധിജിയുടെ രീതി എന്ന വിമര്‍ശം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍പോലും ഉന്നയിച്ചിരുന്നു. അതും വേണ്ടതാണ് എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ഒരു ആവശ്യം ഉന്നയിച്ച് സമരം ചെയ്യുമ്പോള്‍, ആ ആവശ്യം അംഗീകരിച്ചു തരേണ്ടവര്‍ക്ക് അതേക്കുറിച്ച് ആലോചിക്കാനും തീരുമാനം എടുക്കാനും വേണ്ടത്ര സമയം അനുവദിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ വെറും ജനക്കൂട്ടത്തിന്റെ നിലവാരത്തിലേക്ക് മാറുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുമ്പോള്‍ സമരം പിന്‍വലിക്കാന്‍ പോലും ഗാന്ധിജി മടിച്ചിട്ടില്ല. ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ പ്രകോപിതരായ ആല്‍ക്കൂട്ടം ചൗരീചൗരാ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് നിസ്സഹകരണ സമരത്തിന് ഇടയിലാണ്. അത് അറിഞ്ഞയുടന്‍ സമരസമിതിയോടുപോലും ആലോചിക്കാതെ സമരം പിന്‍വലിക്കുകയാണ് ഗാന്ധിജി ചെയ്തത്.
സാമൂഹിക പ്രസ്ഥാനങ്ങള്‍ നയിക്കുന്നതും സമരം നടത്തുന്നതും ലളിതവ്യായാമമല്ല എന്നു ചുരുക്കം. അതിന് തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം വേണമെന്ന് നബിയും അച്ചടക്കം വേണമെന്ന് ഗാന്ധിജിയും സംഘടന വേണമെന്ന് മാര്‍ക്‌സും പഠിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വേണ്ടെന്നും ഓടിക്കൂടി സമരം ചെയ്താല്‍ മതിയെന്നുമാണ് ബക്കുനിനെ പോലെയുള്ള അരാജകവാദത്തിന്റെ ആചാര്യന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ളൊരു ആള്‍ക്കൂട്ടസമരം ഇടക്കാലത്ത് കേരളം കാണുകയുണ്ടായി. അതാണ് ലോകപ്രസിദ്ധമായ ചുംബനസമരം.
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ കമിതാക്കള്‍ക്കും പ്രണയജോഡികള്‍ക്കും അതിരില്ലാതെ ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്നു എന്ന് ചിലര്‍ ആരോപിക്കുകയും ഹോട്ടല്‍ ആക്രമിക്കുകയും ചെയ്തു. അതിനോടുള്ള പ്രതികരണമായാണ് ചുംബനമരം അരങ്ങേറിയത്. ആഹ്വാന്നം ചെയ്തത് അജ്ഞാത നാമാക്കളായിരുന്നു. ആഹ്വാന്നം സാമൂഹികമാധ്യമങ്ങളിലൂടെ പടരുകയായിരുന്നു. നേതൃത്വം ആരൊക്കെയെന്ന് വ്യക്തമായിരുന്നില്ല. ആരൊക്കെയോ ആയിരുന്നു. സമരരൂപം എന്തെന്നും വ്യക്തമായിരുന്നില്ല. എന്തൊക്കെയോ ആയിരുന്നു. ആഹ്വാന്നം വായിച്ചറിഞ്ഞും കേട്ടറിഞ്ഞും ഓടിയെത്തിയ എല്ലാവരും വാളെടുക്കുകയായിരുന്നു. വാളെടുത്തവരെല്ലാം രാത്രി ചാനലുകളില്‍ വെളിച്ചപ്പാടുകളായി ഉറഞ്ഞുതുള്ളുകയായിരുന്നു. സമരം നടന്ന അന്നും തുടര്‍ന്നുള്ള രാത്രികളിലും മലയാളം വാര്‍ത്താചാനലുകളില്‍ രാച്ചര്‍ച്ച അതുമാത്രമായിരുന്നു.
സമരത്തിന്റെ വക്താക്കളായി ആരൊക്കെയോ സ്റ്റുഡിയോകളിലെത്തി. ആ രാത്രികളില്‍ ഉയര്‍ന്നുവന്നൊരു സാംസ്‌കാരിക താരമാണ് രാഹുല്‍ പശുപാല്‍. അദ്ദേഹത്തിന്റെ ഭാര്യ രശ്മി നേരത്തേതന്നെ താരമായിരുന്നു, മോഡലിങ്ങ് രംഗത്ത്. തുടര്‍ന്നങ്ങോട്ട് മാധ്യമങ്ങളില്‍ ചുംബനസമരത്തിന്റെ നായികാനായകന്മാരായി ആലേഖനം ചെയ്യപ്പെട്ടത് ഈ സാംസ്‌കാരിക താരദമ്പതികളുടെ ചിത്രങ്ങളാണ്.

അവരെത്തന്നെയാണ് ഇപ്പോള്‍ ഏറ്റവും ആധുനികമായ രീതിയില്‍ പെണ്‍വാണിഭം നടത്തിയതിന് പിടികൂടിയതും. ചുബനസമരത്തിന് ആളുകളെ കൂട്ടാന്‍ ഉപയോഗിച്ചിരുന്ന അതേ മാധ്യമങ്ങള്‍ തന്നെയാണ് ഈ വ്യാപാരത്തിന് ആളെക്കൂട്ടാനും അവര്‍ ഉപയോഗിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങള്‍. സ്വാഭാവികമായും അസാംസ്‌കാരിക വ്യവസായത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായി അവര്‍തന്നെ ആലേഖനം ചെയ്യപ്പെട്ടു.
അത്രയും ആയപ്പോഴാണ് ചുംബനസമരത്തിന്റെ സൈദ്ധാന്തികര്‍ രംഗത്തുവരുന്നത്. പശുപാലും രശ്മിയും ചുംബനസമരത്തിന്റെ സംഘാടകരോ നേതാക്കളോ ആയിരുന്നില്ല എന്നാണ് സൈദ്ധാന്തികര്‍ ഇപ്പോള്‍ പറയുന്നത്. മാധ്യമങ്ങളാണ് പശുപാല്‍ ദമ്പതികളെ സമരനായകരായി ഉയര്‍ത്തിയതെന്നും ആ ദമ്പതികള്‍ സമരത്തെ റാഞ്ചുകയായിരുന്നു എന്നും സൈദ്ധിന്തികര്‍ പരിതപിക്കുന്നു, പരാതിപ്പെടുന്നു.
അതും ശരിയായിരിക്കാം, പക്ഷേ, ചുംബനചര്‍ച്ചിതമാം ആ രാത്രികളില്‍ മാധ്യമങ്ങളുടെ വിളിപ്പുറത്ത് ആ ദമ്പതികള്‍ സമരത്തിന്റെ വീരനായകരായി കാത്തുനില്‍പ്പുണ്ടായിരുന്നു എന്നതും സത്യമാണ്. അവരെയല്ലാതെ ആരൊക്കെയാണ് സമരത്തിന്റെ നേതാക്കളായും വക്താക്കളായും സംഘാടകര്‍ നിയോഗിച്ചിട്ടുള്ളത് എന്നോ അവരെ ലഭിക്കാന്‍ ഏതുകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നോ മാധ്യമങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നതും സത്യമാണ്. രാഹുല്‍ പശുപാലന്‍ സമരത്തെ റാഞ്ചി എന്ന വാദം ശരിയാണെങ്കില്‍, ആര്‍ക്കും റാഞ്ചാവുന്ന അവസ്ഥയായിരുന്നു ആ സമരത്തിന് എന്നതും ഓര്‍ക്കണം.
പശുപാലനും ഭാര്യയും വേണ്ടാതീനത്തിന് പിടിയിലായി എന്നതുകൊണ്ട് സമരത്തിന്റെ ആശയാടിത്തറ ദൂര്‍ബലമായിട്ടില്ലെന്നും പ്രസ്ഥാനം തുടരുമെന്നും സൈദ്ധന്തികര്‍ പറയുന്നു. അത് അവരുടെ നിലപാട്. അവരുടെ സ്വാതന്ത്ര്യം. അതൊക്കെ അവര്‍ തീരുമാനിക്കട്ടെ. പക്ഷേ ഇനിയും ഇതേതരത്തിലാണ് സമരം എങ്കില്‍, ആളുകള്‍ ഓടിക്കൂടി സമരം ചെയ്യുകയും വന്നവര്‍ പലവഴിക്ക് പിരിഞ്ഞുപോവുകയും ആണെങ്കില്‍ നേരത്തേ സമരം റാഞ്ചിയവരേക്കാള്‍ അപകടകാരികളായവര്‍ ഇനിയും കടന്നുകൂടാന്‍ സാധ്യതയുണ്ട് എന്നത് മറക്കാതിരുന്നാല്‍ നന്ന്. പെണ്‍വാണിഭക്കാര്‍ ഉണ്ടാക്കിയ നൂലാമാലപോലെ ആയിരിക്കില്ലല്ലോ വല്ല ആയുധവ്യാപാരികളും കടന്നുകൂടിയാല്‍ ഉണ്ടാകുന്നത്.
ഇനി ചുംബനസമരം നടത്തുമ്പോള്‍ മുമ്പില്‍ ഗാന്ധിയെ നിര്‍ത്തണമെന്നോ, മാര്‍ക്‌സിനെ നിര്‍ത്തണമെന്നോ അല്ല, അരാജകവാദികളല്ലാത്ത ആരെയെങ്കിലും മുന്നില്‍ നിര്‍ത്തണം. മറ്റൊന്നിനുമല്ല. പ്രസ്ഥാനത്തെ ആരെങ്കിലും റാഞ്ചാതിരിക്കാന്‍.