എന്തുകൊണ്ട് ജി.കാര്‍ത്തികേയന്‍ തിരുത്തല്‍വാദിയായി, അതുകൊണ്ട് കാര്‍ത്തികേയനു എന്തെല്ലാം നഷ്ടപ്പെട്ടു എന്ന് കണക്ക് എടുക്കേണ്ട നേരമല്ല ഇത് എന്നു വാദിക്കുന്നവര്‍ക്ക് അങ്ങനെ വാദിക്കാം. എന്നാല്‍, ഇപ്പോഴെങ്കിലും പരിശോധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അത് പരിശോധിക്കപ്പെടില്ല. പുറത്തു നിന്ന് ആരെങ്കിലും അത് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ആരും, കാര്‍ത്തികേയന്റെ പഴയ തിരുത്തല്‍വാദ സഖാക്കള്‍പോലും അതു ചെയ്യില്ല.
ഒപ്പീനിയന്‍ | പി.ടി നാസര്‍
അരുവിക്കരയിലെ വിജയം തന്റെ അച്ഛന്റെ വിജയം എന്നാണ് കെ.എസ് ശബരീനാഥന്റെ പ്രഥമ പ്രതികരണം. മണ്ഡലത്തില്‍ അച്ഛന്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്ന് നിയമസഭയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും ജൂനിയറായ ആ അംഗം പറയുന്നു. ശരിയാണ് ശബരീനാഥന്‍ എം.എല്‍.എക്ക് അതേ പറയാനാകൂ. അച്ഛന്റെ മകന്‍ എന്ന ഏക പരിഗണന മാത്രമാണല്ലോ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
അങ്ങനെ മത്സരിച്ചതിനാല്‍ അദ്ദേഹം ജയിച്ചു എം.എല്‍.എയായി. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനും അങ്ങനെ അനായാസവിജയം നേടാനും അതിബുദ്ധികാണിച്ച യു.ഡി.എഫ് നേതാക്കളും ജയിച്ചു. യു.ഡി.എഫ് എന്നാല്‍ അരുവിക്കരയില്‍ കോണ്‍ഗ്രസ് മാത്രമാണെന്നും ഓര്‍ക്കണം. അങ്ങനെ തന്റെ പാര്‍ട്ടിയിലും വീട്ടിലും എല്ലാവരും ജയിച്ചുനില്‍ക്കേ പരാജയപ്പെട്ടത് ഒരേയൊരാളാണ്. ജി കാര്‍ത്തികേയന്‍ എന്ന തിരുത്തല്‍വാദി.
എന്തുകൊണ്ട് ജി.കാര്‍ത്തികേയന്‍ തിരുത്തല്‍വാദിയായി, അതുകൊണ്ട് കാര്‍ത്തികേയനു എന്തെല്ലാം നഷ്ടപ്പെട്ടു എന്ന് കണക്ക് എടുക്കേണ്ട നേരമല്ല ഇത് എന്നു വാദിക്കുന്നവര്‍ക്ക് അങ്ങനെ വാദിക്കാം. എന്നാല്‍, ഇപ്പോഴെങ്കിലും പരിശോധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അത് പരിശോധിക്കപ്പെടില്ല. പുറത്തു നിന്ന് ആരെങ്കിലും അത് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ആരും, കാര്‍ത്തികേയന്റെ പഴയ തിരുത്തല്‍വാദ സഖാക്കള്‍പോലും അതു ചെയ്യില്ല. അതുകൊണ്ടാണ് ശബരീനാഥിന്റെ വിജയത്തിന്റെ കാണാപ്പുറത്തെ കാര്‍ത്തികേയന്റെ പരാജയത്തിലേക്ക് എത്തിനോക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കെ.കരുണാകരന്‍ ആരായിരുന്നു ജി.കാര്‍ത്തികേയന്‍? ഒട്ടും സംശയിക്കാതെ പറയാം രാഷ്ട്രീയ അനന്തരാവകാശിയായിരുന്നു. അതെങ്ങനെ എന്നറിയണമെങ്കില്‍ 1977ലെ കരുണാകരനെ ഓര്‍ത്തെടുക്കണം. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമുള്ള തെരഞ്ഞെടുപ്പ്. ഇന്ത്യയിലെല്ലായിടത്തും കോണ്‍ഗ്രസ് തോറ്റമ്പിയിട്ടും ഇന്ദിരാഗാന്ധിയും മകന്‍ സജ്ഞയ് ഗാന്ധിയും ഒരുമിച്ച് തോറ്റിട്ടും കേരളത്തില്‍ നിയമസഭയിലേക്ക് കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ഭൂരിപക്ഷം നേടി. മന്ത്രിസഭയുണ്ടാക്കി. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായി.
ഏറെത്താമസിയാതെ അടിയന്തരാവസ്ഥാ ഭീകരതയുടെ തെളിവുകള്‍ ഒന്നൊന്നായി ശവമാടങ്ങള്‍ തുറന്നു പുറത്തുവരാന്‍ തുടങ്ങി. അതില്‍ ഒന്നുമാത്രമാണ് രാജന്‍കേസ്. ഭാഗ്യത്തിന് രാജന്റെ അന്ത്യരംഗം കണ്ടവരും മൃതദേഹം കൊണ്ടുപോകുന്നത് കണ്ടവരും എല്ലാം ബാക്കിയുണ്ടായിരുന്നതുകൊണ്ട്, ആ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു എന്നെങ്കിലും സ്ഥിരീകരിക്കാനായി. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ കാണാമറയത്തു മറഞ്ഞവരുണ്ട്.
ആ അദൃശ്യകബന്ധങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കട്ടെ, രാജന്‍സംഭവം രാജന്‍കേസായി മാറി കോടതിയില്‍ എത്തിയപ്പോള്‍, അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രിയായ കെ.കരുണാകരനും സംശയത്തിന്റെ നിഴലിലായി. ആഭ്യന്തരമന്ത്രി കരുണാകരന്റെ വിശ്വസ്ത വിധേയരായ പോലീസ് സംഘം, ജയറാം പടിക്കലിന്റെ കീഴില്‍ പുളച്ചുമദിച്ചിരുന്ന നായാട്ടുസംഘം, ചെയ്ത എല്ലാ കാര്യങ്ങളും കരുണാകരന് അറിയാമായിരുന്നു എന്ന് കോടതിയില്‍ തെളിഞ്ഞു.
അടുത്തപേജില്‍ തുടരുന്നു
മുഖ്യമന്ത്രിയല്ലാതായ കരുണാകരന്റെ ജീവിതം വല്ലാത്തൊരു ജീവിതമായിരുന്നു. കോണ്‍ഗ്രസ്സുകാരെല്ലാം ആദര്‍ശധീരനായ പുതിയമുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വീട്ടിനുമുന്നില്‍ തമ്പടിച്ചു. കെ.കരുണാകരന് തിരുവന്തപുരം നഗരത്തില്‍ വാടകക്ക് ഒരു വീടു കിട്ടാന്‍ പ്രയാസപ്പെടേണ്ടിവന്നു. കോണ്‍ഗ്രസ്സുകാരാരും ആ വാതില്‍ക്കലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല.

യൂത്തുകോണ്‍ഗ്രസ്സുകാര്‍ മൊത്തമായും ചില്ലറയായും ആന്റണിയുടെ അപദാനങ്ങള്‍ പാടുകയായിരുന്നു. ആ ദിവസങ്ങളില്‍ കരുണാകരന്റെ വീട്ടിലേക്ക് കയറിച്ചല്ലാനും കരുണാകരന്റെ പ്രസ്താവനകളുമായി പത്രക്കാരെകാണാനും ഒരേയൊരു യൂത്തുകോണ്‍ഗ്രസ് നേതാവു മാത്രമേ ഉണ്ടായിരുന്നുള്ളൂ തലസ്ഥാനത്ത്. അത് ജി.കാര്‍ത്തികേയനാണ്.
ഇതെല്ലാമായിട്ടും. ജി. കാര്‍ത്തികേയന്‍ കരുണാകരന് എതിരെ നിലപാടെടുത്തു. അതും കരുണാകരന്‍ വ്യക്തിജീവിതത്തില്‍ ഏറ്റവും വലിയ കഷ്ടത അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍. ആറ്റിങ്ങലില്‍ വെച്ചുണ്ടായ കാറപടത്തില്‍ പരിക്കേറ്റ കരുണാകരന്‍ അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് കരകയറുന്നതിനു മുമ്പ് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ഒരു സംഘം കലാപക്കൊടി ഉയര്‍ത്തി.
രമേശ് ചെന്നിത്തല അന്ന് കെ.എസ്.യുവാണ്. ജി കാര്‍ത്തികേയന്‍ ഇന്ദിരാ യൂത്ത്(ഐ) സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോള്‍ കെ.എസ്.യു(ഐ) പ്രസിഡണ്ടായിരുന്നു രമേശ് ചെന്നിത്തല. എന്നുവെച്ചാല്‍ കരുണാകര പക്ഷത്തെ തീപ്പൊരി നേതാവായിരുന്നു ജി.കാര്‍ത്തികേയന്‍. കാര്‍ത്തികേയന്റെ രാഷ്ട്രീയമൂല്യം ആന്റണിയും ഉമ്മന്‍ ചാണ്ടിയും മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയത് കരുണാകരനാണ്. ആ വില അദ്ദേഹം എന്നും ജി.കാര്‍ത്തികേയന് വകവെച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇതെല്ലാമായിട്ടും. ജി. കാര്‍ത്തികേയന്‍ കരുണാകരന് എതിരെ നിലപാടെടുത്തു. അതും കരുണാകരന്‍ വ്യക്തിജീവിതത്തില്‍ ഏറ്റവും വലിയ കഷ്ടത അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍. ആറ്റിങ്ങലില്‍ വെച്ചുണ്ടായ കാറപടത്തില്‍ പരിക്കേറ്റ കരുണാകരന്‍ അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് കരകയറുന്നതിനു മുമ്പ് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ഒരു സംഘം കലാപക്കൊടി ഉയര്‍ത്തി.
കാര്‍ത്തികേയന്‍ യൂത്തുകോണ്‍ഗ്രസ് പ്രസിഡണ്ടായിരിക്കെ കെ.എസ്.യു പ്രസിഡണ്ടായിരുന്ന ആള്‍ കാര്‍ത്തികേയനെ മറികടന്നു കെ.പി.സി.സി പ്രസിഡണ്ടായതൊക്കെ കേരളം കണ്ടതാണല്ലോ. എന്‍.എസ്.യു വിലും അഖിലേന്ത്യാ യൂത്ത്‌കോണ്‍ഗ്രസിലുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ അധികമൂല്യം ചെന്നിത്തലയുടെ കണക്കില്‍ കൂട്ടാമെങ്കിലും കേരളരാഷ്ട്രീയത്തില്‍ കാര്‍ത്തികേയനെ ഒരടി പിന്നിലാക്കിയത് കരുണാകരന്റെ പിന്തുണ പോയതാണ്.

അത് അബദ്ധത്തിലങ്ങ് പോയതല്ല. കാര്‍ത്തികേയന്‍ കുടഞ്ഞ് തെറിപ്പിച്ചതാണ്. അതിന്റെ കാരണം, മക്കള്‍ രാഷ്ട്രീയം കയറിക്കയറി കരുണാകരന്റെ വീടുവരെ വന്നു കയറിയതാണ്. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ മക്കള്‍ രാഷ്ട്രീയം കൊണ്ടുവരുന്നതിന് എതിരെ വാദിച്ച, മക്കള്‍ രാഷട്രീയമാണ് കോണ്‍ഗ്രസ്സിന്റെ രാഷട്രീയമെങ്കില്‍ എതു തിരുത്തണമെന്നു വാദിച്ച, താന്‍ സജീവമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയപ്പോള്‍ മക്കളെ രംഗത്തുകൊണ്ടുവരാന്‍ താത്പര്യം കാട്ടാത്ത, ജി. കാര്‍ത്തികേയന്‍ മരിച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്റെ മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചുവരുമ്പോള്‍ ജി.കാര്‍ത്തികേയന്‍ എന്ന അര്‍ജ്ജവമുള്ള രാഷ്ട്രീയക്കാരന്‍ തോല്‍ക്കുകയാണ്.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്ത എ.കെ ആന്റണി വോട്ടര്‍മാര്‍ക്ക് നല്‍കിയ ആഹ്വാനം ഇപ്പോഴാണ് ഓര്‍ക്കേണ്ടത്. “കാര്‍ത്തികേയന്റെ പിന്‍ഗാമിയും അനന്തരാവകാശിയുമായി ശബരീനാഥിനെ തെരഞ്ഞടുക്കണം” എന്നാണ് ആന്റണി നല്‍കിയ ആഹ്വാന്നം. അത് കോണ്‍ഗ്രസ്സുകാര്‍ ശിരാസ്സാവഹിച്ചു. അവര്‍ രാപ്പകല്‍ പണിയെടുത്തു കെ.എസ് ശബരീനാഥിനെ ജയിപ്പിച്ചു. അങ്ങനെ ജി.കാര്‍ത്തികേയനെ തോല്‍പ്പിച്ചു. മാന്യനായ ഒരു രാഷ്ട്രീയക്കാരന്റെ മരണാനന്തര പരാജയം!