| Wednesday, 15th July 2015, 6:44 pm

രാഷ്ട്രീയത്തില്‍ ബുദ്ധി ഉപയോഗിക്കരുതോ ....

ഡൂള്‍ന്യൂസ് ഡെസ്‌ക്

“നമ്മള്‍ ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തിട്ടും, ജനങ്ങള്‍ എന്തുകൊണ്ട് നമ്മള്‍ക്ക് എതിരായി” എന്നായിരുന്നു അവര്‍ തലപുകഞ്ഞ് ആലോചിച്ചത്. എത്രയാലോചിച്ചിട്ടും അവര്‍ക്ക് അത് പിടികിട്ടിയില്ല. ഒടുവില്‍, ജനങ്ങള്‍ക്ക് വേണ്ടത്ര രാഷ്ട്രീയബോധം ഇല്ലാത്തതുകൊണ്ടാണ് തങ്ങളുടെ ഉദ്ദേശ്യശുദ്ധി ജനങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്നനിഗമനത്തിലാണ് അവരെത്തിയത്.

ഒരു രാഷ്ട്രീയ ഗുണപാഠകഥയുണ്ട്. വ്യവസ്ഥിതി തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സമരോത്സുക സംഘടനയാണ് അതിലെ കഥാപാത്രം. അന്യായമായി ജലനികുതി കൂട്ടിയ ഭരണകൂടത്തോടുള്ള രോഷം പ്രകടിപ്പിക്കാനായി സംഘടന, നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന കുഴല്‍ ബോംബ് വെച്ച് തകര്‍ത്തു. കുടിവെള്ളം മുടങ്ങിയതോടെ ജനം അവര്‍ക്കെതിരായി. അതുവരെ ലഭിച്ചിരുന്ന അനുഭാവംപോലും ഇല്ലാതായി.

ഈ തക്കംനോക്കി സര്‍ക്കാര്‍സേന അവരെ ഓടിച്ചിട്ടു പിടിക്കാനിറങ്ങി. എവിടെയും ഒളിയിടം കിട്ടിയില്ല. എവിടെ ചെന്നുപെട്ടാലും ജനങ്ങള്‍ പോലീസിനു കാട്ടിക്കൊടുക്കും. അല്ലെങ്കില്‍ പിടിച്ചു കൊടുക്കും.  ദിവസങ്ങള്‍ക്കകം സംഘടനയുടെ നേതാക്കള്‍ പിടിയിലായി. കുടിവെള്ളപൈപ്പ് തകര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ അവര്‍ വിശകലനത്തിലേര്‍പ്പെട്ടു.

“നമ്മള്‍ ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തിട്ടും, ജനങ്ങള്‍ എന്തുകൊണ്ട് നമ്മള്‍ക്ക് എതിരായി” എന്നായിരുന്നു അവര്‍ തലപുകഞ്ഞ് ആലോചിച്ചത്. എത്രയാലോചിച്ചിട്ടും അവര്‍ക്ക് അത് പിടികിട്ടിയില്ല. ഒടുവില്‍, ജനങ്ങള്‍ക്ക് വേണ്ടത്ര രാഷ്ട്രീയബോധം ഇല്ലാത്തതുകൊണ്ടാണ് തങ്ങളുടെ ഉദ്ദേശ്യശുദ്ധി ജനങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്നനിഗമനത്തിലാണ്  അവരെത്തിയത്.

രാഷ്ട്രീയക്കാര്‍ ജീവിതപ്രശ്‌നങ്ങളെ സമീപിക്കുന്നതും ജനങ്ങള്‍ രാഷട്രീയപ്രശ്‌നങ്ങളെ നോക്കിക്കാണുന്നതും രണ്ട് വിതാനങ്ങളില്‍ നിന്നുകൊണ്ടാണ്. അതു മനസ്സിലാക്കിവേണം സമരം ചെയ്യാന്‍. ലളിതമായി പറഞ്ഞാല്‍ യുവജനസംഘടനകള്‍ സമരം ചെയ്യാനെങ്കിലും പഠിക്കണം. അത് അത്യവശ്യമാണെന്ന് യുവജന വിദ്യാര്‍ത്ഥി സംഘടനകളെ ഓര്‍മ്മപ്പെടുത്തുന്ന സമരങ്ങളാണ് കുറച്ചുദിവസങ്ങളായി കേരളത്തിലെ തെരുവുകളില്‍ അരങ്ങേറുന്നത്.

ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത് എന്ന് അവര്‍ക്ക് മനസ്സിലായതേയില്ല. കാരണം അവര്‍ സൈദ്ധാന്തികരായിരുന്നു. അവര്‍ കാര്യങ്ങളെ കാണുന്നതും വിലയിരുത്തുന്നതും അതിന് പ്രതിവിധി കാണുന്നതും രാഷ്ട്രീയമായി മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ എല്ലാം ജീവിതപ്രശ്‌നമായാണ് കാണുന്നത്. സര്‍ക്കാര്‍ എത്രമോശമാണെങ്കിലും അത് കുടിവെള്ളം എത്തിക്കുന്നുണ്ടായിരുന്നു. അതുപോലും മുടക്കുകയാണ് സമരക്കാര്‍ ചെയ്തത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കിയത് സമരക്കാരാണ്. അതിനാല്‍ അവര്‍ സമരക്കാര്‍ക്കെതിരായി.

രാഷ്ട്രീയക്കാര്‍ ജീവിതപ്രശ്‌നങ്ങളെ സമീപിക്കുന്നതും ജനങ്ങള്‍ രാഷട്രീയപ്രശ്‌നങ്ങളെ നോക്കിക്കാണുന്നതും രണ്ട് വിതാനങ്ങളില്‍ നിന്നുകൊണ്ടാണ്. അതു മനസ്സിലാക്കിവേണം സമരം ചെയ്യാന്‍. ലളിതമായി പറഞ്ഞാല്‍ യുവജനസംഘടനകള്‍ സമരം ചെയ്യാനെങ്കിലും പഠിക്കണം. അത് അത്യവശ്യമാണെന്ന് യുവജന വിദ്യാര്‍ത്ഥി സംഘടനകളെ ഓര്‍മ്മപ്പെടുത്തുന്ന സമരങ്ങളാണ് കുറച്ചുദിവസങ്ങളായി കേരളത്തിലെ തെരുവുകളില്‍ അരങ്ങേറുന്നത്.

അതില്‍ ഏറ്റവും അവസാനത്തേതാണ് ഒരുവിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പാഠപുസ്തകം മറ്റൊരു സംഘടനക്കാര്‍ വലിച്ചുകീറിയത്. ഇതില്‍ ഒന്നാമത്തെ സംഘടനക്ക് ജനപിന്തുണ കിട്ടുമെന്നതും രണ്ടാമത്തെ സംഘടനയെ ജനങ്ങള്‍ എതിര്‍ക്കുമെന്നതും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ.

അടുത്തപേജില്‍ തുടരുന്നു

മധ്യവേനല്‍ അവധികഴിഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കുമെന്നതും ഓണാവധിക്കു മുമ്പായി പരീക്ഷ വരുമെന്നതും അറിയാത്ത ആളല്ലല്ലോ വിദ്യാഭ്യാസമന്ത്രി. അത് അറിയാത്ത രാഷ്ട്രീയപാര്‍ട്ടിയല്ല അദ്ദേഹത്തിന്റെ പാര്‍ട്ടി. ആ പാര്‍ട്ടിക്കും അദ്ധ്യാപക സംഘടനയും വിദ്യാര്‍ത്ഥിസംഘടനയും യുവജനസംഘടനയും എല്ലാമുണ്ട്. എന്തെങ്കിലും കാരണവശാല്‍ കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആ അവസരം പ്രതിപക്ഷസംഘടനകള്‍ ഉപയോഗപ്പെടുത്തുമെന്നും എല്ലാവര്‍ക്കും അറിയാം.

എന്നിട്ടുമെന്തേ രണ്ടാമത്തെ സംഘടന ഇത്രയും ഔചിത്യമില്ലാതെ പെരുമാറിയത്. അതു കണ്ടുപിടിക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ടതില്ല. അവശ്യംവേണ്ട സാമൂഹികബോധം അവര്‍ക്ക് ഇല്ലാതെപോയതുകൊണ്ട് മാത്രമാണ്. രാഷ്ട്രീയ പക്ഷപാതം സാമൂഹികബോധത്തെ മറികടക്കുന്ന കാലമാണിത്. അതാണ് എം.എസ്.എഫുകാരും എസ്.ഫ്.ഐക്കാരും മാറിമാറി തെളിയിക്കുന്നത്.

മധ്യവേനല്‍ അവധികഴിഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കുമെന്നതും ഓണാവധിക്കു മുമ്പായി പരീക്ഷ വരുമെന്നതും അറിയാത്ത ആളല്ലല്ലോ വിദ്യാഭ്യാസമന്ത്രി. അത് അറിയാത്ത രാഷ്ട്രീയപാര്‍ട്ടിയല്ല അദ്ദേഹത്തിന്റെ പാര്‍ട്ടി. ആ പാര്‍ട്ടിക്കും അദ്ധ്യാപക സംഘടനയും വിദ്യാര്‍ത്ഥിസംഘടനയും യുവജനസംഘടനയും എല്ലാമുണ്ട്. എന്തെങ്കിലും കാരണവശാല്‍ കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആ അവസരം പ്രതിപക്ഷസംഘടനകള്‍ ഉപയോഗപ്പെടുത്തുമെന്നും എല്ലാവര്‍ക്കും അറിയാം.

അതൊക്കെയാണ് നാട്ടുനടപ്പ്. അതിനുള്ള അവസരം പ്രതിപക്ഷത്തിനു കൊടുക്കാതെ ആ രംഗത്ത് ക്രിയാത്മകമായി ഇടപെടുകയായിരുന്നു മന്ത്രിയുടെ പാര്‍ട്ടിയും അതിന്റെ പോഷകസംഘടനകളും ചെയ്യേണ്ടിയിരുന്നത്. ഇപ്പോള്‍ എസ്.എഫ്.ഐക്കാര്‍ ചെയ്ത പണി, പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തോ, അതല്ല അച്ചടിച്ചുതന്നെയോ തയ്യാറാക്കി സ്‌ക്കൂളുകളില്‍ എത്തിക്കുക എന്ന പണി ചെയ്യാന്‍ ബാധ്യതയും ശക്തിയും ഉള്ള പ്രസ്ഥാനമാണ് വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടി.

അതിനേക്കാള്‍ പണച്ചെലവുള്ള സാമൂഹിക പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആ പാര്‍ട്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്ന പരിപാടി സ്തുതി അര്‍ഹിക്കുന്ന തരത്തിലാണ് മുസ്‌ലിംലീഗും പോഷകസംഘടനകളും ചേര്‍ന്ന് നടത്തുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും എത്തിപ്പെടുന്ന നിര്‍ദ്ധനരായ ആളുകള്‍ക്ക് ഭക്ഷണവും മറ്റും സൗജന്യമായി വിതരണം ചെയ്യുന്ന സമാശ്വാസപ്രവര്‍ത്തനങ്ങളിലും മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ് മുസ്‌ലിംലീഗ് എന്നു പറയാം.

രണ്ടിനും മുസ്‌ലിംലീഗിനെ അതിനു പ്രപ്തമാക്കുന്നത് നാട്ടിലെ സംഘടനാശേഷി മാത്രമല്ല പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണകൂടിയാണ്. യുവജന സംഘടനകളിലും മറ്റ് സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലും സജീവമായി നാട്ടില്‍ നില്‍ക്കേണ്ട പ്രായത്തില്‍ അതിന് തരമില്ലാതെ ഉപജീവനമാര്‍ഗം തേടി എത്തിയവരാണ് പ്രവാസികളില്‍ ഏറെയും.

മറുനാട്ടില്‍ അധ്വാനിക്കുമ്പോഴും അവരുടെ മനസ്സില്‍ സ്വന്തംനാടും അവിടെത്തെ ജനങ്ങളും സമൂഹവും തുടിക്കുന്നുണ്ട്. ആ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം അധ്വാനംകൊണ്ട് പങ്കുകൊള്ളാനാണ് പ്രവാസികള്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെ അകമഴിഞ്ഞു സഹായിക്കുന്നത്. മുസ്‌ലിംലീഗിന്റെ ഈ രണ്ടു പ്രവര്‍ത്തനങ്ങളുടേയും, ബൈത്തുറഹ്മയുടേയും, റിലീഫ് വിങ്ങിന്റെയും വിജയത്തിന് ഗള്‍ഫ് പ്രവാസികളില്‍ നിന്നുലഭിക്കുന്ന പിന്തുണ വിലമതിക്കാനാകാത്തതാണ് എന്ന് ആ പദ്ധതികളുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന വേദികളിലെല്ലാം ആ പാര്‍ട്ടിയുടെ നേതാക്കള്‍ പ്രസംഗിക്കുന്നത് കേള്‍ക്കാം. ഇത്തരത്തില്‍ നാട്ടിലെ സംഘടനാശേഷിയും പ്രവാസികളുടെ അധ്വാനഫലവും കൂട്ടിച്ചേര്‍ത്ത് നേടിയെടുത്ത സല്‍പ്പേര് കളഞ്ഞുകുളിക്കുന്ന തരത്തിലായിപ്പോയി എം.എസ്.എഫുകാരുടെ പുസ്തകവേട്ട.

അടുത്തപേജില്‍ തുടരുന്നു

ഓണ്‍ലൈനില്‍ കിട്ടുന്ന പുസ്തകമാണ്. അത് ഫോട്ടോസ്റ്റാന്റ് എടുത്ത് തുന്നിക്കൂട്ടി സ്‌കൂളുകളില്‍ എത്തിക്കുകയാണ് എസ്.എഫ്.ഐ ചെയ്തത്. കുട്ടികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കുക എന്നതിലപ്പുറം മന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കൊച്ചാക്കുക എന്നതാണ് എസ്.എഫ്.ക്കാര്‍ ലക്ഷ്യം വെച്ചത്. അതുകൊണ്ടുതന്നെ ആ പ്രവര്‍ത്തി എം.എസ്.എഫുകാരെ പ്രകോപിപ്പിച്ചു.

പ്രകോപനമുണ്ടായാല്‍ പിന്നെ ബുദ്ധിപ്രവര്‍ത്തിക്കില്ലല്ലോ. ബുദ്ധിപ്രവര്‍ത്തിക്കാതായാല്‍ കാട്ടുന്ന പണിയാണ് എം.എസ്.എഫുകാര്‍ കാട്ടിയത്. എസ്.എഫ്.ഐക്കാര്‍ തയ്യാറാക്കി സ്‌കൂളിലെത്തിച്ച ഫോട്ടോസ്റ്റാറ്റ് പുസ്തകങ്ങള്‍ പിടിച്ചുവാങ്ങി വലിച്ചുകീറി ചവിട്ടിക്കൂട്ടി. അതിലൂടെ തങ്ങള്‍ ജയിച്ചതായി എം.എസ്.എഫുകാരായ ആ ദേഷ്യക്കാര്‍ കരുതിയോ എന്നറിയല്ല. ഏതായാലും ആ പ്രവര്‍ത്തി എസ്.എഫ്.ഐക്കാരെ ലക്ഷ്യത്തിലെത്തിക്കുകയാണ് ചെയ്തത്. ഈ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഇത്രയേയുള്ളൂ എന്നു തെളിയിച്ചു.

അതേസമയം, എം.എസ്.എഫുകാര്‍ അല്പം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കിലോ, അങ്ങനെയൊന്നു ചിന്തിച്ചുനോക്കാമല്ലോ. എസ്.എഫ്,ഐക്കാര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുകയല്ലേ ചെയ്തുള്ളൂ? അതിനുപകരം പുസ്തകങ്ങള്‍ അച്ചടിപ്പിച്ച് എം.എസ്.എഫ് വിതരണം ചെയ്താലോ. കേരളത്തിലെ മുഴുവന്‍ ജില്ലകളിലേയും പ്രസ്സുകളും യൂത്ത്‌ലീഗിന്റെയും എം.എസ്എഫിന്റേയും സംഘടനാശേഷിയും ചേര്‍ത്താല്‍ നടക്കാവുന്ന കാര്യമല്ലേയുള്ളൂ.

അതിനു പ്രവാസികളുടെ സഹായം ചോദിച്ചാല്‍ കിട്ടില്ലേ. മുസ്‌ലിംലീഗുകാര്‍ വിദ്യാഭ്യാസവകുപ്പു കൈകാര്യം ചെയ്യുമ്പോള്‍ പാഠപുസ്‌കം കിട്ടാതാകില്ല, സര്‍ക്കാര്‍ എത്തിച്ചില്ലെങ്കില്‍ അവരുടെ പാര്‍ട്ടി എത്തിക്കും എന്നൊരു ചിന്ത കേരളത്തില്‍ പടര്‍ത്താന്‍ കഴിഞ്ഞാല്‍ എത്രമാറ്റ് ആകുമായിരുന്നു തിളക്കം. അങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ മന്ത്രിമാര്‍ എത്രമാത്രം ശുഷ്‌കാന്തികാട്ടും?

അങ്ങനെയൊക്കെ സാധിക്കണമെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം സര്‍ഗ്ഗാത്മകമാക്കാന്‍ കഴിയണം. അതിനു രാഷ്ട്രീയപ്രവര്‍ത്തകര്‍ ബുദ്ധി ഉപയോഗിക്കണം. എം.എസ്.എഫുകാര്‍ അത് ഉപയോഗിക്കാത്തതുകൊണ്ട് എസ്.എഫ്.ഐ രക്ഷപ്പെട്ടു നില്‍ക്കുയാണ്. കഴിഞ്ഞയാഴ്ച നിലവിളക്ക് കൊളുത്തിയതിലൂടെ മങ്ങിയ പ്രതിഛായ ഇപ്പോള്‍ അവര്‍ ഫോട്ടോസ്റ്റാറ്റ്‌കൊണ്ട് തുടച്ചുമിനുക്കി. ബുദ്ധി അല്‍പമെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതാണു ഗുണം.

We use cookies to give you the best possible experience. Learn more