| Wednesday, 29th January 2020, 7:54 pm

പ്രൊഫ. ടി.ജെ ജോസഫിന്റെ അവസ്ഥയ്ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ മാപ്പുപറയുന്നു; പി.ടി കുഞ്ഞുമുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പ്രൊഫ. ടി.ജെ ജോസഫിന്റെ അവസ്ഥയ്ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി.ടി കുഞ്ഞുമുഹമ്മദ്. ടി.ജെ ജോസഫിന്റെ ആത്മകഥയായ അറ്റുപോയ ഓര്‍മകള്‍ തൃശ്ശൂരില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍ എന്ന ലേഖനത്തില്‍ നിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്. ചടങ്ങില്‍  ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ച് ജോസഫിന്റെ കൈപ്പത്തി ഒരു സംഘംഎസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിമാറ്റുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസഫിന്റെ കൈവെട്ടിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എട്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയിട്ടും മാനേജ്മെന്റ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് കോതമംഗലം ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ധാരണയായിരുന്നു. ഇത് പ്രകാരം ജോസഫിന്റ് അഭിഭാഷകന്റെ സഹായത്തോടെ കരാറും തയ്യാറാക്കിയിരുന്നു. എന്നാല്‍ ജോസഫിന തിരിച്ചെടുത്താല്‍ മനേജ്മെന്റിന് തിരിച്ചടിയാകുമെന്ന് മാനേജ്മെന്റ് നിലപാടെടുക്കുകയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more