ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍ എന്ന പാട്ടുമായി വരുമ്പോള്‍ ഒരു പക്ഷേ പി എസ് വൈ കരുതിക്കാണില്ല അത് ഇത്രകണ്ട് പോപ്പുലറാകുമെന്ന്. എന്തായാലും ആദ്യ പാട്ടിന് ലഭിച്ച സ്വീകരിണം പി എസ് വൈക്ക് മറ്റൊരു ഹിറ്റ് കൂടി പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പ്രചോദനമായി.[]
ഏപ്രില്‍ 13ന് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ വച്ചാണ് പുതിയ ഗാനത്തിന്റെ ഉദ്ഘാടന പ്രകടനം നടത്തുകയെന്ന് പി എസ് വൈ ട്വിറ്ററിലൂടെ അറിയിച്ചു കഴിഞ്ഞു.
കുതിരച്ചാട്ടത്തിന്റ ചടുലതാളമാണ് ഗഗ്നം സ്റ്റൈലിനെ ആളുകളിലേക്ക് അടുപ്പിച്ചത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ഗാനത്തെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ യൂട്യൂബ് ചരിത്രത്തിലെ തന്നെ ഹിറ്റുകളിലൊന്നായി മാറി ഗഗ്നം സ്‌റ്റൈല്‍.
എന്നാല്‍ ഗഗ്നം സ്‌റ്റൈലിലെ കുതിരച്ചാട്ടം പോലെ പുതിയതായി എന്താണ് പി എസ് വൈ കരുതിവച്ചിരിക്കുന്നതെന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
പുതിയ പാട്ടിനെ കുറിച്ച് ഒരു സൂചനയും ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുതിയ ഗാനത്തിന്റെ വേദിയില്‍ എത്തുന്ന കാണികള്‍ പൂര്‍ണമായും വെള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കണം എന്നാണ് പി എസ് വൈയുടെ ആവശ്യം.
ഗഗ്നം സ്റ്റൈലിലുടനീളം പി എസ് വൈ വെള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ഒരൊറ്റ പാട്ടിലൂടെ ഇദ്ദേഹം നേടിയ വരുമാനം ഏകദേശം 43 കോടി രൂപയാണ്.
പരസ്യങ്ങള്‍, പ്രമോഷന്‍ എന്നിവയില്‍ നിന്നുള്ള വരുമാനം വേറെയും. യൂട്യൂബില്‍ 100 കോടിയിലേറെ പേരാണ് ഗാനം കണ്ടത്. എം.ടി.വി ബെസ്റ്റ് വിഡിയോ അവാര്‍ഡ് നേടിയ ഗഗ്നം സ്റ്റൈല്‍ ഗിന്നസ് റെക്കോര്‍ഡില്‍ എത്തുകയും ചെയ്തു.