Advertisement
Football
ചരിത്രത്തിൽ ഇത് 12ാം തവണ; ഫ്രഞ്ച് മണ്ണിലെ രാജാക്കന്മാർ പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 29, 05:16 am
Monday, 29th April 2024, 10:46 am

2023 ലീഗ് വണ്‍ കിരീടം സ്വന്തമാക്കി പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലേ ഹാവറെക്കെതിരെ സമനില നേടിയതിന് പിന്നാലെയാണ് പി.എസ്.ജി ലീഗ് ചാമ്പ്യന്മാരായി മാറിയത്.

സമനിലയോടെ 31 മത്സരങ്ങളില്‍ നിന്നും 20 വിജയവും 10 സമനിലയും ഒരു തോല്‍വിയും അടക്കം 70 പോയിന്റോടെയാണ് പാരീസ് കിരീടം ഉയര്‍ത്തിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് പി.എസ്.ജി ലീഗ് വണ്‍ കിരീടം സ്വന്തമാക്കുന്നത്.

പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഹോം ടീം അണിനിരന്നത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തില്‍ പാരീസിനായി ബ്രാഡ്‌ലി ബാര്‍കോള 29, അഷ്‌റഫ് ഹക്കീമി 78, ഗോണ്‍സാലോ റാമോസ് 90+5 എന്നിവരാണ് ഗോള്‍ നേടിയത്.

സന്ദര്‍ശകര്‍ക്കായി ക്രിസ്റ്റഫര്‍ ഒപ്പേരി 19, ആന്‍ഡ്രൂ അയൂ 38, അബ്ദുളായി ടൗറെ 61 എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ 17 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പി.എസ്. ജി അടിച്ചുകയറ്റിയത്. ഇതില്‍ നാലെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് സന്ദര്‍ശകര്‍ ആറ് ഷോട്ടുകളാണ് ഫ്രഞ്ച് വമ്പന്‍മാരുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്.

പി.എസ്.ജിയുടെ അടുത്ത ലക്ഷ്യം വെക്കുക ചാമ്പ്യന്‍സ് ലീഗ് ആയിരിക്കും. മെയ് രണ്ടിന് ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ആണ് ഫ്രഞ്ച് വമ്പന്‍മാരുടെ എതിരാളികള്‍. ഡോര്‍ട്മുണ്ടിന്റെ തട്ടകമായ സിഗ്‌നല്‍ ഇടുന പാര്‍ക്കിലാണ് മത്സരം നടക്കുക.

Content Highlight: PSG Woin league one title