കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ റെയിംസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലയണല്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഒരു ഗോളിന് പി.എസ്.ജി മുന്നില്‍ നിന്നെങ്കിലും കളിയുടെ അവസാനം റെയിംസ് സമനില ഗോള്‍ നേടുകയായിരുന്നു.
മത്സരത്തിന് ശേഷം മെസിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരം കളിയില്‍ ഒരു സുവര്‍ണാവസരം നഷ്ടമാക്കിയെന്നും ലോകകപ്പിന് ശേഷം മെസിയുടെ പ്രകടനം കുത്തനെ താഴേക്ക് പോകുന്നുണ്ടെന്നുമാണ് വിമര്‍ശനങ്ങള്‍.
താരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും ടീമില്‍ മാറ്റം വരുത്തുമെന്നും കൂടുതല്‍ സ്‌ട്രോങ് ആയ ഗ്രൂപ്പ് ഉണ്ടാക്കുമെന്നും കോച്ച് ക്രസ്റ്റഫ് ഗാള്‍ട്ടിയറും പറഞ്ഞിരുന്നു.
മെസിയുടെ പൊസിഷനിലേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പി.എസ്.ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ടീമിലെ പ്രധാന താരമായ സിയച്ച് കഴിഞ്ഞ ലോകകപ്പില്‍ ചരിത്രം കുറിച്ച മൊറോക്കന്‍ ടീമിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ചെല്‍സിയില്‍ താരമിപ്പോള്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ല.
PSG are set to sign Hakim Ziyech, here we go! Deal agreed and unlocked on a loan move until June, NO buy option clause included. 🚨🔴🔵🇲🇦 #PSG
Paris Saint-Germain have deal in place with Chelsea, medical done.
ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നിരവധി പുതിയ താരങ്ങളെ എത്തിച്ച് വലിയ അഴിച്ചുപണി നടത്തുന്ന ചെല്‍സിയില്‍ ഇനിയും അവസരങ്ങള്‍ കുറയുമെന്നത് കൊണ്ടാണ് സിയച്ച് ക്ലബ് വിടാന്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരെ അണിനിരത്തി 4-2-4 ഫോര്‍മേഷനിലാണ് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ റെയിംസിനായി.
നെയ്മറാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളിന് പിന്നാലെ മാര്‍ക്കൊ വെറാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇത് രണ്ടാം തവണയാണ് പി.എസ്.ജി റെയിംസിനോട് സമനില വഴങ്ങുന്നത്.
കളിയില്‍ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്നിട്ടും പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും 95ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു. പോയിന്റ് നഷ്ടമായതിനൊപ്പം ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാട്ലിയര്‍ പറഞ്ഞു.
മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി.എസ്.ജിയെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് റെയിംസിന്റെ ഫ്‌ലോറൈന്‍ ബോലോഗണ്‍ സമനിലയില്‍ തളച്ചത്.
രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളിന് പിന്നാലെ മാര്‍ക്കൊ വെറാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇത് രണ്ടാം തവണയാണ് പി.എസ്.ജി റെയിംസിനോട് സമനില വഴങ്ങുന്നത്.
കളിയില്‍ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്നിട്ടും പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും 95ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു. പോയിന്റ് നഷ്ടമായതിനൊപ്പം ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു.
സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി. ഫെബ്രുവരി രണ്ടിന് മോണ്‍ഡ്പെല്ലിയറിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പില്‍ ഡെര്‍ബി മാച്ചും കളിക്കാനുണ്ട്.