ഇപ്രാവശ്യവും ചാമ്പ്യൻസ് ലീഗ് എന്ന പി.എസ്.ജിയുടെ സ്വപ്നങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടായിരുന്നു പാരിസ് ക്ലബ്ബിന്റെ പി. എസ്.ജിയിൽ നിന്നുള്ള പടിയിറക്കം.
എന്നാൽ ഫ്രഞ്ച് ഒന്നാം ഡിവിഷനായ ലീഗ് വണ്ണിൽ മികവോടെ കളിക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്സയെക്കാൾ പോയിന്റ് ടേബിളിൽ വ്യക്തമായ ആധിപത്യം പി.എസ്.ജിക്കുണ്ട്.
ലെടെൻസ്പോർട്സിന്റെ റിപ്പോട്ടുകൾ പ്രകാരം പി.എസ്.ജി അവരുടെ മുൻ താരമായ അഡ്രിയാൻ റാബിയോട്ടിനെ തങ്ങളുടെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.
നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ കളിക്കുന്ന റാബിയോട്ട് തങ്ങളുടെ സ്‌ക്വാഡിൽ നിർബന്ധമായും ഉണ്ടാകണമെന്നാണ് ഫ്രഞ്ച് ക്ലബ്ബിന്റെ തീരുമാനം.
യുവന്റസിനായി 32 മത്സരങ്ങൾ കളിച്ച റാബിയോട്ട് ഒമ്പത് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
യുവന്റസിൽ അവസാന വർഷ കരാറിലുള്ള റാബിയോട്ടിനെ ക്ലബ്ബിലെത്തിക്കുന്നതിലൂടെ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിക്കാം എന്നാണ് പി.എസ്.ജി മാനേജ്മെന്റിന്റെ പ്രതീക്ഷ.
\
പി.എസ്.ജിക്കായി 227 മത്സരങ്ങൾ കളിച്ച റാബിയോട്ട് 37 ഗോളുകളും 17 അസിസ്റ്റുകളുമാണ് പാരിസ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്.