| Sunday, 8th January 2023, 10:01 am

മെസിയെയും നെയ്മറേയും വാങ്ങാൻ ഉപയോഗിച്ച തന്ത്രം പ്രയോഗിക്കാൻ പി.എസ്.ജി; ഇത്തവണ ആളെപ്പൊക്കുന്നത് യുണൈറ്റഡിൽ നിന്നും

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിലെ കിരീടം വയ്ക്കാത്ത രാജാക്കമ്മാരായി വാഴുന്ന പി.എസ്.ജിയുടെ അടുത്ത ലക്ഷ്യം തങ്ങളുടെ കൈ അകലത്തിൽ നിന്നും സ്ഥിരമായി വഴുതിപ്പോകുന്ന ചാമ്പ്യൻസ് ലീഗ് കിരീടമാണ്.

ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തിക്കുകയാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു പി.എസ്.ജി പ്രസിഡന്റ്‌ നാസർ-അൽ-ഖലൈഫി.

ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും വിജയക്കൊടി പാറിക്കാൻ ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ വിൻഡോയിൽ നിന്നും കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ പി.എസ്. ജി ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൂപ്പർ താരം മാർകസ് റാഷ്ഫോർഡിനെ ടീമിലെത്തിക്കാനായി പി.എസ്.ജി ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

യുണൈറ്റഡിൽ മികച്ച ഫോമിൽ കളിക്കുന്ന റാഷ്ഫോർഡ് യുണൈറ്റഡ് മുന്നേറ്റ നിരക്ക് വലിയ കരുത്ത് പകരുമെന്നാണ് പി.എസ്.ജി മാനേജ്മെന്റ് വിശ്വസിക്കുന്നത്. കൂടാതെ നെയ്മറെ പി.എസ്.ജി വിളിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ബ്രസീൽ താരത്തിന് പകരക്കാരനായി റാഷ്ഫോർഡിനെ ടീമിലെത്തിക്കാനാണ് പി. എസ്.ജി ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മെസിയേയും നെയ്മറെയും ടീമിലെത്തിക്കാൻ പി.എസ്.ജി നടപ്പിലാക്കിയ തന്ത്രങ്ങളാണ് റാഷ്ഫോർഡിന്റെ കാര്യത്തിലും പി.എസ്.ജി നടപ്പിൽ വരുത്തുക എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ എൽ നാസിയോനലാണ് ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

വലിയ പ്രതിഫലവും, ടൈറ്റിലുകൾ സ്വന്തമാക്കാനുള്ള അവസരവും വാഗ്ധാനം ചെയ്തായിരുന്നു മെസിയേയും നെയ്മറേയും പി.എസ്.ജി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇക്കാര്യങ്ങൾ തന്നെയാകും റാഷ്ഫോർഡിന്റെ കാര്യത്തിലും ക്ലബ്ബ് പ്രയോഗിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റാഷ്ഫോർഡിന്റെ മാൻയുണൈറ്റഡ് കരാർ 2024ലാണ് അവസാനിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവസാനിച്ച റാഷ്ഫോർഡിന്റെ കരാർ കഴിഞ്ഞ മാസത്തിൽ ഒരു വർഷത്തേക്ക് യുണൈറ്റഡ് നീട്ടി നൽകുകയായിരുന്നു.

ഈ സീസണിൽ നിന്നും കളിച്ച 24 മത്സരങ്ങളിൽ നിന്ന് 13 ഗോളും ആറ് അസിസ്റ്റുകളുമാണ് റാഷ്ഫോർഡ് സ്വന്തമാക്കിയത്.

 എറിക് ടെൻ ഹാഗിന്റെ കീഴിൽ വലിയ മികവിലാണ് താരം കളിക്കുന്നത്.

അതേസമയം നെയ്മർ ടീമിൽ തുടരുന്നതിൽ എംബാപ്പെക്കുള്ള അതൃപ്തിയാണ് നെയ്മറെ ടീമിൽ നിന്നും ഒഴിവാക്കി പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാൻ പി.എസ്.ജി മാനേജ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തുന്ന കാര്യം എന്നാണ് റിപ്പോർട്ടുകൾ.

നെയ്മറെ ഒഴിവാക്കാനും, സി ദാനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വരാനും, ഹാരി കെയ്നെ പി.എസ്.ജിയിലെത്തിക്കാനും എംബാപ്പെ നേരത്തെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights:PSG used strategy to buy Messi and Neymar; This time hey sign playe from United

We use cookies to give you the best possible experience. Learn more