| Tuesday, 30th August 2022, 4:02 pm

സര്‍പ്രൈസ് സൈനിങ്! മെസി, നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്ക് പിന്നാലെ പി.എസ്.ജിയിലേക്ക് മറ്റൊരു കരുത്തന്‍; നെഞ്ചിടിപ്പോടെ എതിരാളികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ വീണ്ടും സര്‍പ്രൈസ് സൈനിങ്ങിനൊരുങ്ങി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്. വലയന്‍സിയയുടെ മധ്യനിരയിലെ കരുത്തനും സ്പാനിഷ് ഇന്റര്‍നാഷണലുമായ കാര്‍ലോസ് സോളറിനെ പി.എസ്.ജി ടീമിലെത്തിക്കുന്നതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ പെഡ്രോ മൊറാട്ട റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സമ്മറില്‍ കാര്യമായ സൈനിങ്ങുകളൊന്നും തന്നെ നടത്താതിരുന്ന പി.എസ്.ജി തങ്ങളുടെ വീക്കര്‍ ലെഗ്ഗുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായിരുന്നു  പ്രാധാന്യം നല്‍കിയത്. ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ കോച്ചായി ചുമതലയേറ്റത് ഇതേ സ്ട്രാറ്റജിയുടെ ഭാഗമായിട്ടായിരുന്നു.

എന്നാല്‍ മധ്യനിരയിലേക്ക് സൂപ്പര്‍ താരങ്ങളെയെത്തിക്കാന്‍ പി.എസ്.ജി ശ്രദ്ധിച്ചിരുന്നു. വിറ്റിന്‍ഹയെയും റെനാറ്റ സാഞ്ചസിനെയും ഇതിനോടകം തന്നെ ടീമിലെത്തിക്കാന്‍ നടപടി സ്വീകരിച്ച പി.എസ്.ജി മധ്യനിരയിലേക്ക് വീണ്ടും സൂപ്പര്‍ താരത്തെ എത്തിച്ചിരിക്കുകയാണ്.

വലന്‍സിയുടെ 25ന് കാരനെ എത്രയും പെട്ടന്ന് തന്നെ ടീമിലെത്തിക്കാനാണ് പി.എസ്.ജിയുടെ ശ്രമം. മിഡ് ഫീല്‍ഡറെ ടീമിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ എത്രയും പെട്ടന്നെ് തന്നെ പൂര്‍ത്തിയാക്കാനാണ് ലീഗ് വണ്‍ ടീമിന്റെ ശ്രമം.

സോളറെ ടീമിലെത്തിക്കാനായി 15 മുതല്‍ 17 യൂറോ വരെ നല്‍കാന്‍ ടീം തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 ജൂണ്‍ വരെ താരത്തിന് വലന്‍സിയയുമായി കരാറുണ്ട്. ഈ സമ്മറില്‍ വലന്‍സിയ താരത്തിന് പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ സൗജന്യമായി ടീം വില്‍ക്കേണ്ടി വരും.

2017ലായിരുന്നു സോളര്‍ വലന്‍സിയയുടെ സീനിയര്‍ ടീമിലെത്തിയത്. 225 മത്സരങ്ങളില്‍ ‘ലോസ് ചെ’ക്ക് വേണ്ടി കളിച്ച സോളര്‍ 33 ഗോളും 31 അസിസ്റ്റവും സ്വന്തമാക്കിയിട്ടുണ്ട്.

സോളര്‍ പി.എസ്.ജിയിലെത്തിയാല്‍ മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച ശേഷമുള്ള ഏറ്റവും മികച്ച ടാക്ടിക്കല്‍ നീക്കമായിട്ടാവും ഇത് വിലയിരുത്തപ്പെടുക.

കഴിഞ്ഞ ലാ ലീഗയില്‍ 32 മത്സരത്തില്‍ നിന്നും 11 ഗോളാണ് സ്വന്തമാക്കിയത്. മുന്നേറ്റ നിരയിലേക്ക് കൃത്യമായി പന്തെത്തിക്കാനും ഗോളടിക്ക് വഴിയൊരുക്കാനുമുള്ള നീക്കങ്ങളും അളന്നുമുറിച്ച പാസുകളുമാണ് താരത്തെ ഫാന്‍ ഫേവറിറ്റാക്കുന്നത്.

Content Highlight:  PSG trying to close the signing Valencia midfielder – Reports

We use cookies to give you the best possible experience. Learn more