മൊഹമ്മദ്‌ സലാ ലിവർപൂൾ വിട്ടാൽ വാങ്ങാൻ റെഡിയായി യൂറോപ്പിലെ വമ്പൻ ക്ലബ്ബ്; റിപ്പോർട്ട്
football news
മൊഹമ്മദ്‌ സലാ ലിവർപൂൾ വിട്ടാൽ വാങ്ങാൻ റെഡിയായി യൂറോപ്പിലെ വമ്പൻ ക്ലബ്ബ്; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 4:42 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിൽ തങ്ങളുടെ മികവ് പുറത്തെടുക്കാൻ സാധിക്കാതെ കിതയ്ക്കുകയാണ് ലീഗിലെ ബിഗ് സിക്സ് ക്ലബ്ബുകളിലൊന്നായ ലിവർപൂൾ.

കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബിന് എന്നാൽ ഈ സീസണിൽ തങ്ങളുടെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിലും ആദ്യ നാല് സ്ഥാനത്തേക്ക് ഇതുവരേക്കും കടന്ന് വരാൻ കഴിയാത്ത ലിവർപൂളിനെ നിരാശരാക്കുന്ന ഒരു വാർത്ത ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ലിവർപൂൾ സൂപ്പർ താരമായ മൊഹമ്മദ്‌ സലാ ക്ലബ്ബ്‌ വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫിച്ചാജെസാണ് താരം ഉടൻ ക്ലബ്ബ്‌ വിടും എന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പുതിയ വെല്ലുവിളികൾ തേടിയാണ് താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറാൻ ശ്രമിക്കുന്നതെന്നും ഫിച്ചാജെസ് പറയുന്നു.
എന്നാൽ മൊഹമ്മദ് സലാ ക്ലബ്ബ് വിടുകയാണെങ്കിൽ താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ പി.എസ്.ജി തയ്യാറാണെന്ന വിവരവും ഫിച്ചാജെസിന്റെ റിപ്പോർട്ടിലുണ്ട്.

നെയ്മറോ മെസിയോ ഈ സീസണിൽ ക്ലബ്ബ് വിടുകയാണെങ്കിൽ ഒരു മുന്നേറ്റ നിര താരത്തെ പി.എസ്.ജിക്ക് ആവശ്യമായി വരുമെന്നും അങ്ങനെയെങ്കിൽ ലിവർപൂൾ വിട്ട് വരുന്ന സലായെ പി.എസ്.ജി സ്വന്തമാക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ സൂപ്പർ താരം സാദിയോ മാനെ ഫ്രഞ്ച് ക്ലബ്ബ് വിട്ടിരുന്നു, ശേഷം ഈ സീസൺ അവസാനത്തോടെ ഫിർമിനോയും ക്ലബ്ബ് വിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ സലായുടെ ക്ലബ്ബിൽ നിന്നുള്ള പിൻമാറൽ വലിയ തിരിച്ചടിയായിരിക്കും ലിവർപൂളിന് നൽകുക.


അതേസമയം നിലവിൽ 26 മത്സരങ്ങളിൽ നിന്നും 12 വിജയങ്ങളോടെ 42 വിജയങ്ങളുമായി ആറാം സ്ഥാനത്താണ് ലിവർപൂൾ.


ഏപ്രിൽ ഒന്നിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:psg try to sign salah if he leave liverpool