ഫ്രഞ്ച് സൂപ്പർ താരമായ എംബാപ്പെ പി.എസ്. ജിയിൽ തുടരുന്നോ അതോ ക്ലബ്ബ് വിടുന്നോയെന്ന് തീരുമാനിക്കാൻ ക്ലബ്ബ് അധികൃതർ ഡെഡ് ലൈൻ തീരുമാനിച്ചതായി റിപ്പോർട്ട്.
വരുന്ന മെയ് മാസത്തിനുള്ളിൽ ക്ലബ്ബിൽ തുടരുന്നോ അതോ ക്ലബ്ബ് വിടുന്നോയെന്നതിനെ പറ്റിയുള്ള അന്തിമ തീരുമാനം എംബാപ്പെ ക്ലബ്ബ് മാനേജ്മെന്റിനെ അറിയിക്കണമെന്ന് പി.എസ്.ജി ആവശ്യപ്പെട്ടതായി ദ അത് ലറ്റിക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫ്രഞ്ച് സൂപ്പർ താരമായ എംബാപ്പെയെ റയൽ മാഡ്രിഡ് അവരുടെ ഭാവി താരമായി കണ്ട് സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉടൻ ക്ലബ്ബിൽ നിന്നും വിരമിക്കുന്ന സൂപ്പർ താരം കരിം ബെൻസെമക്ക് പകരക്കാരനായിട്ടാണ് എംബാപ്പെയെ സാന്തിയാഗോബെർണാബ്യൂവിലേക്കെത്തിക്കാൻ റയൽ ശ്രമം നടത്തുന്നത്.
ജനുവരിയിൽ എംബാപ്പെയെ ക്ലബ്ബിലെത്തിക്കാൻ റയൽ വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും അവസാന നിമിഷം എംബാപ്പെയെ പി.എസ്.ജി ക്ലബ്ബിൽ പിടിച്ചു നിർത്തുകയായിരുന്നു.
അടുത്ത സീസണിന്റെ അവസാനം വരെ പി. എസ്.ജിയിൽ കരാറുള്ള താരത്തിന് തന്റെ കരിയറിൽ ഇതുവരെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
ഇതുവരെയും ഒരു ചാമ്പ്യൻസ് ലീഗ് നേടാൻ സാധിക്കാത്ത പി.എസ്.ജി വിടാൻ എംബാപ്പെക്ക് ഇതൊരു നല്ല കാരണമാണെന്നും ദി അത് ലറ്റിക്കിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം ലീഗ് വണ്ണിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളുമായി നിലവിൽ 63 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ബ്രെസ്റ്റ് എഫ്.സിക്കെതിരെ മാർച്ച് 12നാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:psg set deadline to mbappe’s decision to next transfer