Sports News
അഞ്ച് താരങ്ങളെ വില്‍ക്കാന്‍ ഒരുങ്ങി പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
2021 Aug 19, 04:12 pm
Thursday, 19th August 2021, 9:42 pm

പാരീസ്: യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്റോ അടയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കങ്ങളുമായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.
ഫസ്റ്റ് ടീമിലെ 5 താരങ്ങളെ വിട്ടുനല്‍കിക്കൊണ്ട് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ടീം മാനേജ്‌മെന്റിന് നിലവില്‍ ഉള്ളത്.

തിലോ കെഹ്‌റര്‍, പാബ്ലോ സറാബിയ, ജൂലിയന്‍ ഡ്രാക്സ്ലര്‍, റഫീഞ്ഞ,ലൈവിന്‍ കുര്‍സാവ തുടങ്ങിയ താരങ്ങളെയാണ് പി.എസ്.ജി വിട്ടുനല്‍കാന്‍ തയാറായിരുക്കുന്നത്.

76 മില്യണ്‍ യൂറോ മാത്രമാണ് ഇത്തവണ ചിലവായതെങ്കിലും വലിയ വേതനം കൈപറ്റുന്ന താരങ്ങളായ മെസി, സെര്‍ജിയോ റാമോസ്, ഡോണറൂമ, ഹക്കീമി, വൈനാല്‍ഡം തുടങ്ങിയവരെ ടീമില്‍ എത്തിക്കാന്‍ പി.എസ്.ജിയിക്ക് സാധിച്ചിരുന്നു.

ഹക്കീമക്ക് വേണ്ടി 60 മില്യണ്‍ യൂറോയും ഡാനിലോയെ നിലനിര്‍ത്താന്‍ 16 മില്യണ്‍ യൂറോയും മാത്രമാണ് ഇത്തവണ പി.എസ്.ജിക്ക് ട്രാന്‍സഫര്‍ വിന്റോയ്ക്ക് ചെലവായത്.
സൂപ്പര്‍ താരങ്ങളുടെ വരവോട് കൂടി വെയ്ജ് ബീല്‍ കുത്തനെ ഉയര്‍ന്നത് കൊണ്ടാണ് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാന്‍ ക്ലബ്ബ് തീരുമാനിച്ചത്.

ആഗസ്റ്റ് 21ന് ബ്രസ്റ്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:   PSG ready to sell five players