‘ഫ്രീ ഫലസ്തീന്‍’ എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പി.എസ്.ജി ആരാധകരുടെ ഐക്യദാര്‍ഢ്യം. ബുധനാഴ്ച നടന്ന അത്‌ലറ്റികോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെയാണ് പി.എസ്.ജി ആരാധകര്‍ ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധം നടത്തിയത്.
മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ഗാലറിയിലുണ്ടായിരുന്ന ആരാധകരാണ് ഫ്രീ ഫലസ്തീന്‍ ബാനര്‍ ഉയര്‍ത്തിയത്. ഫലസ്തീന്‍, ലെബനന്‍ എന്നീ രാജ്യങ്ങളുടെ പതാകയുടെ ചിത്രങ്ങളും അല്‍ അഖ്‌സ പള്ളിയുടെ ചിത്രവും ബാനറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘പിച്ചില്‍ യുദ്ധം, ലോകത്ത് സമാധാനം’ എന്നും ബാനറില്‍ എഴുതിയിരുന്നു. കാഫിയയുടെ മാതൃകയില്‍ ഇസ്രഈല്‍ അധിനിവേശം നടത്തിയ ഫലസ്തീനിലെ സ്ഥലങ്ങളുടെ ഭൂപടവും ബാനറിലുണ്ട്. ഫലസ്തീന്റെ മുഴുവനായ ഭൂപടവും ബാനറില്‍ നല്‍കിയിട്ടുണ്ട്.
പ്രതിഷേധത്തിന് പിന്നാലെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പി.എസ്.ജി ആരാധകര്‍ക്കെതിരെ രംഗത്തെത്തി. ആരാധകരുടെ പ്രവൃത്തി സ്വീകാര്യമല്ലെന്ന് റീട്ടെയ്‌ലോ പറഞ്ഞു.
അതേസമയം തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലേക്ക് ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച്-ഇസ്രഈല്‍ മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 43,391 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 102,347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: PSG fans stand in solidarity with Palestine during the Champions League match