ഫ്രാൻസിലെ ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിലെ മുടിചൂടാ മന്നൻമാരാണ് പി.എസ്.ജി. ഫ്രഞ്ച് ലീഗിൽ തങ്ങളുടെ അപ്രമാദത്യം ലോകത്തിന് മുന്നിൽ തെളിയിച്ച പി.എസ്.ജി ഇനി യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി കൂടി നേടാനുള്ള തയ്യാറെടുപ്പിലാണ്.
ക്ലബ്ബിന്റെ പ്രസിഡന്റായി നാസർ-അൽ-ഖലേഫി വന്നതും ക്ലബ്ബിലേക്ക് കൂടുതൽ അറബ് നിക്ഷേപങ്ങൾ വന്നതുമായിരുന്നു പി.എസ്.ജിയുടെ വളർച്ചക്ക് കാരണം. വൻ തുക മുടക്കി മെസി, നെയ്മർ, എംബാപ്പെ മുതലായ സൂപ്പർ താരങ്ങളെ വാങ്ങാനുള്ള ശേഷി അറബ് നിക്ഷേപങ്ങളിൽ നിന്നും പി.എസ്.ജി കൈവരിച്ചിരുന്നു.
എന്നാലിപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടി നിക്ഷേപ സാധ്യതകൾ തേടുകയാണ് പി.എസ്.ജി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ടോട്ടൻഹാം ഹോട്സ്പറിലാണ് പി.എസ്.ജി നിക്ഷേപം നടത്താൻ സാധ്യത എന്നാണ് പുറത്ത് വരുന്ന ളുണ്ട്.
നാസർ-അൽ-ഖലേഫിയും ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവിയും കഴിഞ്ഞയാഴ്ച്ച ലണ്ടനിൽ വെച്ച് ചർച്ചകൾ നടത്തി എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
ചർച്ചകൾ വിജയമായാൽ വൻ തോതിലുള്ള നിക്ഷേപം ടോട്ടൻ ഹാമിലേക്ക് എത്തിച്ചേരും എന്നാണ് പുറത്ത് വരുന്ന .
കൂടാതെ പോർച്ചുഗീസ് ലീഗിലടക്കം പി.എസ്. ജി മാനേജ്മെന്റ് നിക്ഷേപത്തിനൊരുങ്ങുന്നു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ടോട്ടൻഹാമുമായുള്ള ചർച്ചകൾ വിജയിച്ചാൽ ഇരു ക്ലബ്ബുകൾക്കും അത് കൊണ്ട് നേട്ടമാണ് ഉണ്ടാവുക. ലീഗ് വണ്ണിനേക്കാൾ ആരാധകരും, ബിസിനസ് സാധ്യതകളുമുള്ള പ്രീമിയർ ലീഗിൽ നിക്ഷേപിക്കുന്നത് വലിയ സാമ്പത്തികനേട്ടങ്ങൾക്ക് പി.എസ്.ജി മാനേജ്മെന്റിനെ സഹായിക്കും.
കൂടാതെ ടോട്ടൻഹാമിന് പി.എസ്.ജിയുടെ നിക്ഷേപത്തിൽ നിന്നും മികച്ച സ്‌ക്വാഡ് ഡെപ്ത്ത് ഉണ്ടാക്കാനും, കൂടാതെ ഇരു ടീമുകൾക്ക് താരങ്ങളെ പരസ്പരം കൈമാറാനും ഇതിലൂടെ അവസരമൊരുങ്ങും.