Sports News
എംബാപ്പെയ്ക്ക് ലഭിക്കാനുള്ളത് 80 മില്ല്യണ്‍ യൂറോ; പി.എസ്.ജിക്കെതിരെ പരാതികൊടുക്കുമെന്ന് താരത്തിന്റെ മാതാവ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 19, 01:19 pm
Friday, 19th July 2024, 6:49 pm

പി.എസ്.ജിയില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിയ ശേഷം കിലിയന്‍ എംബാപ്പെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ട ക്ലബായ റയല്‍ മാഡ്രിഡില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിനെ ക്ലബ് ഒഫീഷ്യലായി അനൗണ്‍സ് ചെയ്തത്.

എംബാപ്പെ പി.എസ്.ജി വിട്ടത് സാമ്പത്തികമായി ക്ലബ്ബിനെ വല്ലാതെ ദോഷം ചെയ്തിരുന്നു. താരം ഫ്രീ ട്രാന്‍സ്ഫര്‍ നടത്തിയതിന് ക്ലബ് അധികൃതര്‍ക്ക് വന്‍തോതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ താരത്തിന് നല്‍കാനുള്ള സാലറി ക്ലബ് പിടിച്ചുവച്ചിരുന്നു.

നിലവില്‍ രണ്ട് മാസത്തെ ശമ്പളവും ബോണസും അടക്കം 80 മില്യണ്‍ യൂറോയോളം എംബാപ്പെയ്ക്ക് പി.എസ്.ജി നല്‍കാനുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ താരത്തിന് പണം നല്‍കാന്‍ ക്ലബിന് താത്പര്യം ഇല്ല എന്നാണ്. ഈ കാര്യത്തില്‍ എംബാപ്പെയുടെ മാതാവായ ഫൈസ ലമാരി പരാതി കൊടുക്കാന്‍ പോവുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.

‘സാലറിയുടെ കാര്യത്തില്‍ ഇത് വരെ തീരുമാനം ഒന്നും ആയിട്ടില്ല. എത്രയും വേഗം പി.എസ്.ജി അത് പരിഗണിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം പി.എസ്.ജിയുടെ ഓര്‍മകള്‍ എപ്പോഴും പോസിറ്റീവ് ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് മുമ്പില്‍ ഒരു വഴിയും ഇല്ലെങ്കില്‍ പരാതി കൊടുക്കും. രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്ട് അവര്‍ റെസ്പെക്ട് ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്,’എംബാപ്പയുടെ മാതാവ് പറഞ്ഞു.

നിലവില്‍ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് കിലിയന്‍ എംബാപ്പെയാണ്. 308 മത്സരങ്ങളില്‍ നിന്ന് 256 ഗോളുകളാണ് താരം നേടിയത്. എഡിസണ്‍ കവാനി 200 ഗോളുകളും ടീമിനുവേണ്ടി നേടി.

Content highlight: PSG currently owes Mbappe €80 million, including two months’ salary and bonuses