ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ പരിശീലകന്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയാറിനെ പൊലീസ് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. വംശീയാധിക്ഷേപ പരാമര്‍ശത്തിന്റെ പേരിലാണ് ഗാല്‍റ്റിയാറിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ മകന്‍ ജോണ്‍ വലോവിച്ച്-ഗാല്‍റ്റിയറിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 8:45 മുതല്‍ നൈസിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.
Soccer PSG coach Christophe Galtier arrested for questioning- AFP citing prosecutor https://t.co/SyQwcrvOmMpic.twitter.com/nj1l9vzCVJ
— Reuters (@Reuters) June 30, 2023
മുന്‍ ക്ലബ്ബായ നൈസിയുടെ പരിശീലകനായപ്പോഴുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലണ് അറസ്റ്റ്. 2021/22 സീസണില്‍ നൈസിനെ പരിശീലിപ്പിച്ചപ്പോള്‍ കളിക്കാരെ കുറിച്ച് വംശീയവും ഇസ്‌ലാമാഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
കേസില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ അന്വേഷണം നടക്കുന്നുണ്ട്. നൈസിയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന ജൂലിയന്‍ ഫോര്‍നിയറുടെ പരാതിക്കാരന്‍. നൈസി ടീമിലെ നിരവധി കളിക്കാരെ ഗാള്‍ട്ടിയര്‍ വംശീയമായും മതപരമായും അവഹേളിച്ചെന്ന് പരാതിയില്‍ പറയുന്നു. മുസ്‌ലിങ്ങളായ കളിക്കാരെ പരമാവധി ഒഴിവാക്കി ടീമിന് പുതിയൊരു പ്രതിച്ഛായ നല്‍കാനാണ് പോകുന്നതെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞിരുന്നവെന്നും പരാതിയിലുണ്ട്.
അതേസമയം, ആരോപണങ്ങള്‍ ഗാള്‍ട്ടിയര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഫോര്‍നിയറുടെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ഗാള്‍ട്ടിയര്‍ അപകീര്‍ത്തി കേസും നല്‍കിയിട്ടുണ്ട്.
ഈ സീസണൊടുവില്‍ പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തുനിന്ന് ക്രിസ്റ്റോഫ് ഗാല്‍റ്റിയാറിയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയിലാണ് പുതിയ കേസ്.
Content Highlight: PSG coach Christophe Galtier, has been arrested by the police