ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ പരിശീലകന്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയാറിനെ പൊലീസ് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. വംശീയാധിക്ഷേപ പരാമര്‍ശത്തിന്റെ പേരിലാണ് ഗാല്‍റ്റിയാറിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ മകന്‍ ജോണ്‍ വലോവിച്ച്-ഗാല്‍റ്റിയറിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 8:45 മുതല്‍ നൈസിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.
Soccer PSG coach Christophe Galtier arrested for questioning- AFP citing prosecutor https://t.co/SyQwcrvOmM pic.twitter.com/nj1l9vzCVJ
— Reuters (@Reuters) June 30, 2023
മുന്‍ ക്ലബ്ബായ നൈസിയുടെ പരിശീലകനായപ്പോഴുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലണ് അറസ്റ്റ്. 2021/22 സീസണില്‍ നൈസിനെ പരിശീലിപ്പിച്ചപ്പോള്‍ കളിക്കാരെ കുറിച്ച് വംശീയവും ഇസ്‌ലാമാഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.