പാരിസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് സെമിയില്‍ കടക്കാനായില്ല. എവേ ഗോളിന്റെ ആനുകൂല്യത്തില്‍ നൈമറിന്റെ പി.എസ്.ജി സെമി ഫൈനലില്‍ കടന്നു.
ഇതോടെ കഴിഞ്ഞ സീസണിലെ ഫൈനലിലെ തോല്‍വിക്ക് ബയേണോട് പി.എസ്.ജി പകവീട്ടി. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിജയം.
ബയേണ്‍ തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പി.എ.സ്ജി വിജയിച്ചതാണ് നൈമറിനും സംഘത്തിനും ഗുണം ചെയ്തത്. പരുക്കേറ്റ മുന്‍നിര താരം ലെവന്‍ഡോസ്‌കി ഇല്ലാതെയായിരുന്നു ബയേണ്‍ മ്യൂണിക്ക് കളിച്ചത്.
രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ പി.എസ്.ജിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഡോര്‍ട്ട്മുണ്ട് മത്സരത്തിലെ വിജയിയാകും സെമിയില്‍ പി.എസ്.ജിയുടെ എതിരാളികള്‍.
അതേസമയം, മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിനലില്‍ പോര്‍ച്ചുഗല്‍ ശക്തിയായ എഫ്.സി പോര്‍ട്ടോയോട് തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ചെല്‍സിയും സെമിയില്‍ കടന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PSG beat Bayern in Champions League