ഫുട്‌ബോളില്‍ ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കാലമാണ്. യൂറോപ്യന്‍ വമ്പന്‍മാരെല്ലാം മികച്ച താരങ്ങളെ സ്വന്തമാക്കി ടീമുകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ നിലവില്‍ ഫുട്‌ബോള്‍ യൂറോപ്പിനെ ചുറ്റിപ്പറ്റി മാത്രമല്ല. ഒരുപാട് താരങ്ങള്‍ സൗദി ലീഗിലും, അമേരിക്കന്‍ സോക്കര്‍ ലീഗിലേക്കും ചേക്കേറുന്നുണ്ട്.
ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറാണ് നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന കാര്യം. നിലവില്‍ പി.എസ്.ജിയുടെ താരമായ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കുന്നുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഇക്കൂട്ടത്തില്‍ പ്രധാനി.
സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ റെക്കോഡ് തുകയുമായി പി.എസ്.ജിയെ സമീപിച്ചു എന്നായിരുന്നു ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ താരം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ ഡീലിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് പി.എസ്.ജി. അല്‍ ഹിലാലിനോട് എംബാപ്പെയുമായി നേരിട്ട് സംസാരിക്കാന്‍ പി.എസ്.ജി അനുമതി നല്‍കിയിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ അടുത്ത സമ്മര്‍ വരെയാണ് എംബാപ്പെയുടെ പി.എസ്.ജിയിലെ കോണ്‍ട്രാക്റ്റ്. അത് കഴിഞ്ഞാല്‍ താരം ഫ്രീ ഏജന്റാകും. 259 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന് അല്‍ ഹിലാല്‍ നല്‍കുന്നു ഓഫര്‍.
പി.എസ്.ജിയുടെ ഈ നീക്കം താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മറ്റ് ക്ലബ്ബുകള്‍ക്ക് ആശ്വസമാണ് നല്‍ക്കുന്നത്. പ്രത്യേകിച്ച് റയലിന്. ഫ്രഞ്ച് ക്ലബ്ബുമായി അടുത്ത് നില്‍ക്കുന്ന സോഴ്‌സുകളുടെ റിപ്പോര്‍ട്ട് പ്രകാരം ടോട്ടന്‍ഹാം, ബാഴ്‌സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരും എംബാപ്പെക്കായി ശ്രമിക്കുന്നുണ്ടെന്നാണ്.
അല്‍ ഹിലാലുമായുള്ള എംബാപ്പെയുടെ ഡീല്‍ നടക്കുകയാണെങ്കില്‍ അത് റെക്കോഡായിരിക്കും. 2017ല്‍ നെയ്മറെ 200 മില്യണിന് ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിച്ചതാണ് നിലവിലെ ഏറ്റവും വലിയ ഡീല്‍.
Content Highlight: Psg agrees to Al-Hilal to talk with Mbappe