| Wednesday, 28th December 2016, 4:37 pm

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; എഴുപതോളം ലിസ്റ്റുകള്‍ നീട്ടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കാലാവധി നീട്ടി നല്‍കിയവയില്‍ ചിലതും ഈ മാസത്തോടെ അവസാനിക്കുന്നതില്‍ പെടുന്നുണ്ട്. നിയമന നിരോധനത്തിനെതിരെയും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍  സമരം നടത്തിവരികയാണ്.

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 31ന് റദ്ദാവുന്നതും ഇതുവരെ കാലവധി നീട്ടാത്തതുമായ റാങ്ക് ലിസ്റ്റുകളാകും നീട്ടുക. ഇതുവരെ നീട്ടാത്തതായി എഴുപതോളം ലിസ്റ്റുകളുണ്ടെന്നാണ് കണക്ക്. കാലവധി നീട്ടി നല്‍കാന്‍ ഇന്നു തന്നെ പി.എസ്.സിയോട് നിര്‍ദ്ദേശിക്കനാണ് മന്ത്രിസഭാ തീരുമാനം.

സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കാലാവധി നീട്ടി നല്‍കിയവയില്‍ ചിലതും ഈ മാസത്തോടെ അവസാനിക്കുന്നതില്‍ പെടുന്നുണ്ട്. നിയമന നിരോധനത്തിനെതിരെയും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍  സമരം നടത്തിവരികയാണ്.

കെ.എസ്.ഇ.ബി മസ്ദൂര്‍, സ്റ്റാഫ് നഴ്‌സ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും കാലാവധി തീരുന്നവയില്‍ ഉള്‍പ്പെടുന്നതാണ്.

We use cookies to give you the best possible experience. Learn more