തിരുവനന്തപുരം: അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തത് മൂലമുണ്ടാവുന്ന ചെലവും ബുദ്ധിമുട്ടും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള പി.എസ്.സി ഹാള്‍ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം സിവില്‍ പൊലീസ് ഒഫിസര്‍ പരീക്ഷമുതല്‍. മെയ് 26ന് നടക്കുന്ന പരീക്ഷ മുതല്‍ സംവിധാനം നിലവില്‍ വരുമെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
6.60 ലക്ഷം പേരാണ് അടുത്ത മാസം നടക്കുന്ന സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2.32 ലക്ഷം പേര്‍ ഇതിനകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടുണ്ട്. അത് കണ്‍ഫര്‍മേഷനായി കരുതും. അവര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റ് അസാധുവാകും. കണ്‍ഫര്‍മേഷന്‍ നടത്തുന്നവര്‍ക്ക് നല്‍കുന്നത് പോലത്തെ ഹാള്‍ ടിക്കറ്റ് അവര്‍ക്കും നല്‍കും. മെയ് 20 വരെ കണ്‍ഫര്‍മേഷന്‍ നടത്താം.
Read | സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: പി.കെ.കുഞ്ഞാലിക്കുട്ടി
അപേക്ഷിക്കുന്ന നിരവധി പേര്‍ പരീക്ഷയെഴുതാന്‍ എത്താറില്ല. ഇത് മൂലമുണ്ടാവുന്ന അധിക ചെലവും കൂടുതലായി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതും ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഗാര്‍ഡനര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷിച്ച 5 ലക്ഷം പേരില്‍ 2.40 ലക്ഷം പേര്‍ മാത്രമേ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളൂ. ഇരട്ടിയിലധികം പേര്‍ പരീക്ഷ എഴുതില്ലെന്നാണ് കണക്കുകള്‍. ഹാള്‍ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം വരുന്നതോടെ ഈ അപാകത ഇല്ലാതാവും.
Read | തൃണമൂല്‍ ആക്രമണം: ബംഗാളില്‍ നാമനിര്‍ദ്ദേശം വാട്‌സ്അപ്പിലൂടെ നല്‍കാന്‍ കോടതി നിര്‍ദ്ദേശം
പരീക്ഷ എഴുതും എന്ന് പി.എസ്.സി വെബ്‌സൈറ്റില്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഹാള്‍ടിക്കറ്റ് നല്‍കുകയുള്ളൂ. പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുമ്പേ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കും. കണ്‍ഫര്‍മേഷന്‍ നടത്തേണ്ട തിയ്യതി എസ്.എം.എസ് വഴി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയും ചെയ്യും.