| Sunday, 8th September 2019, 4:44 pm

'ഇംഗ്ലീഷ് വേണ്ടായെന്നല്ല; കേരള പി.എസ്.സിയെ ബ്രിട്ടീഷ് പി.എസ്.സിയാക്കരുത്'

അനുശ്രീ

കേരള പി.എസ്.സിയുടെ മാതൃഭാഷാ അയിത്തത്തിനെതിരെ പി.എസ്.സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരാഹാരം സമരം നടന്നു വരികയാണ്. കേരളാ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ തൊഴില്‍പരീക്ഷകളും മലയാളത്തിലും ന്യൂനഭാഷകളിലും നടത്തുകയെന്ന് ആവശ്യമാണ് ഐക്യമലയാള പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.

കഴിഞ്ഞമാസം 29ാം തിയ്യതി മുതലാണ് ഐക്യമലയാളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാരസമരം ആരംഭിച്ചത്.
അടൂര്‍ ഗോപാലകൃഷ്ണനും മധുസൂനന്‍ അടക്കമുള്ള ആളുകള്‍ മുഖ്യമന്ത്രിയെ കണ്ട് വിഷയ സംസാരിച്ചിരുന്നെങ്കിലും വ്യക്തമായ ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നില്ല. ആവശ്യം അംഗീകരിക്കുന്നത് വരെയും സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഐക്യമലയാള പ്രസ്ഥാനം.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ