| Thursday, 7th November 2019, 9:22 am

പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പൊലീസിന് കൈമാറി.

മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോപ്പിയടിയിലൂടെ റാങ്ക് പട്ടികയില്‍ ഇടം നേടിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്ന് പേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസമില്ലെന്നും റിപ്പാേര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍  ഡിജിറ്റല് സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയതെന്ന് പി.എസ്.സി കണ്ടെത്തുകയായിരുന്നു. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നിരുന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more