തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു.
ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ കണക്കും നല്‍കണം.
അതേസമയം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടന്ന സമരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമത്തിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
അതേസമയം, കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
കാലടി സര്‍വകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് നീക്കാന്‍ ശ്രമിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞു. ഇതോടെ, പൊലീസ് ലാത്തി വീശി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചും കയ്യാങ്കളിയിലാണ് കലാശിച്ചത്.
അതേസമയം, തൊഴില്‍ ആവശ്യപ്പെട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്നാലെ സിവില്‍ പൊലീസ് പട്ടികയിലുള്ളവരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ശ്രദ്ധ നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരത്തിന് പിന്നാലെയാണ് മറ്റ് ലിസ്റ്റുകളിലുള്ളവരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PSC Controversy Kerala Govt Move to Fight Back UDF LDF Pinaray Vijayan