തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍.സംസ്ഥാനത്ത് നിയമനങ്ങള്‍ക്ക് യാതൊരു നിരോധനവുമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടു മാത്രമാണെന്നും രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് പി.എസ്.സിയന്നും എം.കെ സക്കീര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സക്കീറിന്റെ പ്രതികരണം.
കേരള പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളും ഇതിനോടകം നികത്തിയിട്ടുണ്ടെന്നു പറഞ്ഞ സക്കീര്‍ സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ നിയമനം നടത്തുവെന്ന പരാതി ശരിയല്ലെന്നും പറഞ്ഞു.
നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സക്കീര്‍ പറഞ്ഞു. ഇതിനായി പ്രത്യേക സമിതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടാന്‍ സാധിക്കില്ലെന്നും റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തിയെന്നും ചെയര്‍മാന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: psc chairman’s respose