| Sunday, 16th February 2020, 11:17 am

പേരിന് മുമ്പുള്ള ഇനീഷ്യല്‍, പി.എസ്.സി വെബ്‌സൈറ്റില്‍ ആധാര്‍ ബന്ധിപ്പിക്കാനാവുന്നില്ല; വേണമെങ്കില്‍ ആധാര്‍ തിരുത്തൂവെന്ന് പി.എസ്.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരിന് മുമ്പുള്ള ഇനീഷ്യല്‍ കാരണം പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആധാര്‍ ബന്ധിപ്പിക്കാനാവാതെ ഉദ്യോഗാര്‍ത്ഥികള്‍. പി.എസ്.സി വെബ്‌സൈറ്റിലെ രീതിയനുസരിച്ച് പേരിനുശേഷമാണ് ഇനീഷ്യല്‍ ചേര്‍ക്കേണ്ടത്.

ഉദ്യോഗാര്‍ത്ഥികള്‍ പ്രശ്‌നം പി.എസ്.സിയില്‍ അറിയച്ചപ്പോള്‍ ആധാറില്‍ മാറ്റം വരുത്താനാണ് പി.എസ്.സി നിര്‍ദേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആധാറില്‍ മാറ്റം വരുത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് പ്രശ്‌നം നേരിടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സാക്ഷ്യപത്ര സൂക്ഷ്മ പരിശോധനാ സമയത്ത് തടസ്സം നേരിടുമോയെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്.

പി.എസ്.സി ക്ഷണിച്ചിട്ടുള്ള നിയമനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം ലഭിക്കും. എന്നാല്‍ പേരിന് മുമ്പ് ഇനീഷ്യലുള്ളവര്‍ ലിങ്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ആധാര്‍ കേന്ദ്രങ്ങളെ സമീപിച്ചപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രശ്‌നം പരിഹരിക്കാനായില്ല. ആധാര്‍ പി.എസ്.സിയുമായി ബന്ധിപ്പിക്കുന്നത് നിലവില്‍ നിര്‍ബന്ധമില്ലെന്നാണ് പി.എസ്.സി റീജണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തവര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിച്ചാല്‍ മതിയെന്നും അധികൃതര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more