| Friday, 28th June 2019, 11:44 pm

'ചില സമുദായങ്ങളില്‍പ്പെട്ടവര്‍ അടുത്തിടെയായി ബിജെപിയിലേക്ക് വരുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി'; അബ്ദുള്ളക്കുട്ടിയെ 'കുത്തി' ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചില സമുദായങ്ങളില്‍പ്പെട്ടവര്‍ അടുത്തിടെയായി ബിജെപിയിലേക്ക് വരുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പക്ഷെ അത് നോക്കുന്നില്ല ആളെ കിട്ടുകയാണ് പ്രധാനമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുന്‍ കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.

ഒരു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ അംഗത്വം വിളിച്ച് ആവശ്യപ്പെട്ടു. പേര് കൊണ്ട് അയാള്‍ മുസ്‌ലിം ആണ്. കോണ്‍ഗ്രസില്‍ ചുതല വഹിക്കുന്നയാളല്ലേ എന്ന് ചോദിച്ചപ്പോള്‍ തന്റെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാര്‍ട്ടിയിലെത്തിക്കണമെന്നും ട്രെന്‍ഡ് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചിലരെ കേരളത്തില്‍ നിന്ന് വി.വിഐ.പിയായി പങ്കെടുപ്പിക്കണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച് പറഞ്ഞു. അവരുടെ പേരൊന്നും പറയുന്നില്ല. നമുക്കെതിരെ പ്രവര്‍ത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായി. ആരും പാര്‍ട്ടിയിലേക്ക് വന്നാലും തങ്ങളുമായി ലയിക്കുകയല്ലാതെ മലീമസമാക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more