കോഴിക്കോട്: ബി.ജെ.പിയുടെ സംഘടന ചുമതല വഹിക്കുന്ന ഘട്ടത്തിലും കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകള്‍ തന്നെ 12ഓളം കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നതായി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള. താന്‍ കഴിവില്ലാത്ത ഒരു അഭിഭാഷകനായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള കലാപങ്ങളുടെ ഘട്ടത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെയുണ്ടായ കേസുകള്‍ തള്ളിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരില്‍ താന്‍ എം.എല്‍.എയായി വിജയിക്കാതിരുന്നത് ഭാഗ്യമായെന്നും അതു കൊണ്ടാണ് ഇപ്പോള്‍ ഗവര്‍ണര്‍ എന്ന നിലയിലുള്ള കാറും സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ് കുമാറിനൊപ്പമായിരുന്നു ശ്രീധരന്‍ പിള്ള മാധ്യമങ്ങളെ കണ്ടത്.
ഒരു അഭിഭാഷകനായത് കൊണ്ടാണ് അക്കാലത്ത് ശബരിമല തന്ത്രി കോടതി വിധിയെ കുറിച്ച് തന്നോട് അഭിപ്രായം ആരാഞ്ഞതെന്നും അക്കാര്യം കോടതിയും ശരിവെച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അഭിഭാഷകനെന്ന നിലയില്‍ താന്‍ മോശക്കാരനായിരുന്നെങ്കില്‍ കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കില്ലായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.
അന്നത്തെ സര്‍ക്കാറിന്റെ സമ്മര്‍ദം കാരണമാണ് ഈ കേസില്‍ തനിക്കെതിരെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഹിമാലയന്‍ മണ്ടത്തരത്തിനുള്ള അവാര്‍ഡ് നല്‍കുന്നുണ്ടെങ്കില്‍ അന്നത്തെ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു വരെ താന്‍ ജീവിതത്തില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ സ്ഥാനം ഉള്‍പ്പടെ തനിക്ക് ഇങ്ങോട്ട് ന്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കാള്‍ വലിയ വോട്ട് നേടാന്‍ അവിടെ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തനിക്ക് ഭാഗ്യമുള്ളത് കൊണ്ടാണ് അവിടെ ജയിക്കാതിരുന്നതെന്നും ജയിച്ച് എം.എല്‍.എ ആയിരുന്നെങ്കില്‍ ഇന്ന് ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച കാര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുമായിരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
content highlights: PS Sreedharan Pillai said that he was appointed Public Prosecutor by the LDF and UDF governments when he was in charge of the BJP.