| Friday, 25th October 2019, 8:16 pm

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; തീരുമാനം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു.

കുമ്മനം രാജശേഖരന്‍ രാജി വച്ചതിന്  ശേഷം ജഗദീഷ് മുഖിയായിരുന്നു മിസോറാം ഗവര്‍ണര്‍. ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം.

മിസോറാമിന്റെ പതിനഞ്ചാമത്തെ ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കുമ്മനം രാജശേഖരനും ബി.ജെ.പി അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലപ്പെടുത്തിയത്. കുമ്മനം ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോയതിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നേരെ വിമര്‍ശമനുയര്‍ന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം തന്നെ ശ്രീധരന്റെ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയരാന്‍ കാരണമായിരുന്നു. ശ്രീധരന്‍ പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ബി.വി.പി നേതാവായിരുന്നു ഇദ്ദേഹം. പിന്നീട് വിദ്യാഭ്യാസ കാലത്തിന് ശേഷം ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്രയാണ് ജമ്മു കശ്മീരിലെ പുതിയ ഗവര്‍ണര്‍.

updating…

We use cookies to give you the best possible experience. Learn more