| Friday, 27th December 2019, 9:24 am

ശ്രീധരന്‍ പിള്ളക്ക് സ്വീകരണം; വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തപ്പെ
ടുന്ന സാഹചര്യത്തില്‍ മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു.

ശ്രീധരന്‍ പിള്ളക്ക് സ്വീകരണം കൊടുത്തതിന്റെ പേരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് ചിലര്‍ രാജിവെച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന വ്യക്തിയെ ആദരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സമിതിയിലെ ഒരുവിഭാഗം നേരത്തെ അഭിപ്രായപ്പെട്ടതായി പറയുന്നു.

ഇത് വകവെക്കാതെ ശ്രീധരന്‍ പിള്ളക്ക് സ്വീകരണം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നാണ് വിവരങ്ങള്‍. ഭാരവാഹിത്വം രാജിവെക്കുന്നതായി സാമൂഹ മാധ്യമങ്ങളിലൂടെയാണ് പലരും അറിയിച്ചത്.

ജില്ല സെക്രട്ടറി നസീര്‍ പുന്നക്കല്‍, സംസ്ഥാന സമിതി അംഗവും അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റുമായ സക്കീര്‍ മുഹമ്മദ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം വാഹിദ് തഴകത്ത് എന്നിവരാണ് രാജിവെച്ചത്. ആലപ്പുഴ കാര്‍മില്‍ ഹാളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ നിന്ന് ഒരുവിഭാഗം വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ വഴിവിട്ട നടപടികളെ പിന്തുണക്കുന്ന വ്യക്തിയെ ആദരിച്ചതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more