| Sunday, 14th February 2021, 2:44 pm

ഇത്രയൊക്കെ ചെയ്ത ആള്‍ ജുഡീഷ്യറിയെ ജീര്‍ണ്ണിച്ചതാണെന്ന് വിളിക്കുന്നത് ദയനീയമാണ്; ഗൊഗോയ്‌ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച അവസ്ഥയിലാണെന്ന ഗൊഗോയിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഭൂഷന്റെ പ്രതികരണം. നീതിന്യായ വ്യവസ്ഥയെ ഇന്നുകാണുന്ന തരത്തില്‍ തരംതാഴ്ത്തുന്നതില്‍ ഗൊഗോയ് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം, റാഫേല്‍, അയോധ്യ കേസുകളിലെ സംശയാസ്പദമായ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഭൂഷന്റെ വിമര്‍ശനം.

ഇത്രയൊക്കെ ചെയ്ത ആള്‍ ജുഡീഷ്യറിയെ ജീര്‍ണ്ണിച്ചതാണെന്ന് വിളിക്കുന്നത് ദയനീയമാണ് എന്നും ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച അവസ്ഥയിലാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നുമായിരുന്നു ഗൊഗോയി പറഞ്ഞത്.

ഗൊഗോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് ദശലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് അവസരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള കോര്‍പ്പറേഷനുകള്‍ മാത്രമാണ് സുപ്രീം കോടതിയിലേക്ക് പോകുന്നത് എന്നായിരുന്ന ഗൊഗോയി പറഞ്ഞത്.

Content Highlights: Prshant Bushan against Gogoi

We use cookies to give you the best possible experience. Learn more