Movie Day
മമത ബാനര്‍ജിയെ ഓര്‍ത്ത് അഭിമാനം തോന്നുന്നു: റാണി മുഖര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 19, 05:36 am
Tuesday, 19th November 2013, 11:06 am

[]കൊല്‍ക്കത്ത: വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായി ബംഗാളില്‍ നിന്നുള്ള ബോളിവുഡ് താരം റാണി മുഖര്‍ജി.

മമത ബാനര്‍ജിയുടെ നാട്ടുകാരിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ റാണി മുഖര്‍ജി മമത ബാനര്‍ജിയുടെ ധൈര്യത്തേയും തന്റേടത്തേയും തങ്ങള്‍ ബഹുമാനിക്കുന്നതായും പറഞ്ഞു.

കല്‍ക്കത്തയ്ക്കും വെസ്റ്റ് ബംഗാളിനും മമത ബാനര്‍ജി പുതിയ മുഖം നല്‍കി. ബംഗാളിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. ഒരുപാട് സ്ത്രീകള്‍ക്ക് മമത വലിയ പ്രചോദനമാണ്. ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ തിളങ്ങുന്ന കല്‍ക്കത്തയെയാണ് കാണാന്‍ സാധിക്കുന്നത്. റാണി പറയുന്നു.

റാണിയെ കൂടാതെ ബംഗാളില്‍ നിന്നുള്ള മറ്റൊരു താരം സുസ്മിത സെന്നും മമതയെ അഭിനന്ദിച്ച് പറഞ്ഞിരുന്നു.