കന്യാകുമാരി: പാകിസ്ഥാന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ വ്യോമസേനാ കമാൻഡർ അഭിനന്ദൻ വർത്തമാൻ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടുകാരനായതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് മോദി പറഞ്ഞത്. കന്യാകുമാരിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയായ നിർമല സീതാരാമൻ തമിഴ്നാട്ടുകാരിയാണെന്നും മോദി പ്രത്യേകം ചൂണ്ടികാണിച്ചിരുന്നു. വർത്തമാൻ പിടിയിലായി മൂന്നാമത്തെ ദിവസമാണ് പ്രധാനമന്ത്രി അദ്ദേഹത്തെ പരാമർശിക്കുന്നത്.
Also Read “ഐ.ആര്‍.സി.ടി.സി ഐ പേ ” സൗകര്യം വരുന്നതോടെ റെയില്‍വെയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാം
എന്നാൽ, സോഷ്യൽ മീഡിയയിലും മറ്റും ശക്തമായ പ്രതിഷേധം മോദിക്കെതിരെ തുടരുകയാണ്. മോദി, അഭിനന്ദൻ വർത്തമാനെ കുറിച്ച് നേരത്തെ പറയാതെ ഇപ്പോൾ പറയുന്നത് തമിഴ്‌നാട്ടിലെ വോട്ടുകൾ ലക്ഷ്യമാക്കി ആണെന്നും, കർണ്ണാടകത്തിലെ ബി.ജെ.പി. അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ചെയ്തതിൽ നിന്നും ഇതിന് വലിയ വ്യത്യാസമില്ലെന്നുമാണ് പ്രധാന വിമർശനം.
Also Read സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
നേരത്തെ ഇന്ത്യ പാക് സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന ബി.എസ്. യെദ്യൂരപ്പയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിലവില്‍ ബി.ജെ.പിക്ക് അനുകൂലമായാണ് കാറ്റു വീശുന്നതെന്നും, ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം മോദിക്ക് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും, വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 22 മുതല്‍ 28 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.
Also Read ബ്ലോഗ് എഴുതാനും പ്രസംഗിക്കാനും മാത്രമാണ് ബി.ജെ.പി ക്ക് താല്‍പര്യം: കപില്‍ സിബല്‍
തമിഴ്നാട്ടിൽ മോദിക്കെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും ശക്തമായി തന്നെ തുടരുകയാണ്. കന്യാകുമാരിയിലെത്തിയ മോദിയെ “ഗോ ബാക്ക് മോദി” മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ എതിരേറ്റത്. തമിഴ്‍ പത്രങ്ങളിലും മോദിയുടെ വരവിനെക്കുറിച്ച് വിമർശനങ്ങളുണ്ട്.
Also Read വിമാനത്തിനുള്ളില്‍ അഭിനന്ദന്റെ മാതാപിതാക്കക്ക് ആദരം; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് യാത്രക്കാര്‍
യു.പി.എ ഭരണകാലത്ത് ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായെന്നും ഇനി അതിന് അനുവദിക്കില്ലെന്നും മോദി പറഞ്ഞു. മുംബൈ ഭീകരാക്രമണമുണ്ടായ വേളയിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യു.പി.എ. സർക്കാർ മിന്നലാക്രമണം നടത്താൻ തയാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.