എക്സിലൂടെയാണ് കങ്കണയുടെ പ്രതികരണം. താന്‍ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തന്നെ കുറിച്ച് തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും കങ്കണ പറഞ്ഞു.
‘പത്ത് വര്‍ഷമായി ഞാന്‍ യോഗ ആയുര്‍വേദ ജീവിത രീതിയാണ് പിന്തുടരുന്നത്. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല. എന്റെ ആളുകള്‍ക്ക് എന്നെ കുറിച്ച് അറിയാം. ഞാന്‍ ഒരു അഭിമാനിയായ ഹിന്ദുവാണ്,’ കങ്കണ എക്സില്‍ കുറിച്ചു.
തനിക്ക് ബീഫ് ഇഷ്ടമായിരുന്നെന്നും കഴിച്ചിട്ടുണ്ടെന്നും മുമ്പ് കങ്കണ എക്സില്‍ കുറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവ് നടിക്കെതിരെ രംഗത്ത് എത്തിയത്.
കങ്കണ ബീഫ് കഴിക്കുമെന്ന സത്യം അറിയാതെയാണ് ബി.ജെ.പി അവര്‍ക്ക് സീറ്റ് നല്‍കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്.
Content Highlight: “Proud Hindu”: Kangana Ranaut After Congress Leader Claims She Eats Beef