| Thursday, 15th August 2024, 3:32 pm

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കേരളത്തില്‍ സമരം പ്രഖ്യാപിച്ച് കെ.എം.പി.ജി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കേരളത്തിലും പ്രതിഷേധം. ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സമരം നടത്തുമെന്ന് കെ.എം.പി.ജി.എ. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്.

പി.ജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ട്ടര്‍മാരും നാളെ സൂചന സമരം നടത്തുമെന്നാണ് കെ.എം.പി.ജി.എ അറിയിച്ചത്. നാളെ ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെ.എം.പി.ജി.എ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കി, സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നും കെ.എം.പി.ജി.എ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണം തുടങ്ങിയ ആവശ്യങ്ങളാണ് കെ.എം.പി.ജി.എ മുന്നോട്ടുവെച്ചിട്ടുള്ളത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടര്‍മാരും നാളെ സമരത്തിന്റെ ഭാഗമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുവ ഡോക്ട്ടര്‍മാരുടെ കൊലപാതകം അധികൃതരുടെ പരാജയമാണെന്ന് ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പ്രതികരിച്ചു. നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി ആശങ്കയുണ്ടെന്നും സംശയമുണ്ടെന്നും ഐ.എം.എ പറഞ്ഞു. എല്ലാ ശാഖകളുമായും കൂടിയാലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്നും ഐ.എം.എ അറിയിച്ചു.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചയോടെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ വിവിധ സ്വത്ത് വകകള്‍ നശിപ്പിക്കുകയായിരുന്നു.

ആഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ടത്. ഇതിനെതിരെ ആശുപത്രി വളപ്പില്‍ യുവ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് ആക്രമണമു

കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്നതിനിടെയാണ് യുവ ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് പ്രസ്തുത കേസില്‍ കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Content Highlight: Protests in Kerala over the killing of a young doctor in Kolkata

We use cookies to give you the best possible experience. Learn more