കൊളംബോ: പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്ക്ക് തീയിട്ട് പ്രക്ഷോഭകര്‍. വാര്‍ത്താ എജന്‍സിയായ എ.എഫ്.പിയാണ് സംഭവം പുറത്തുവിട്ടത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് റെനില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.
രാജ്യത്തെ എല്ലാ പൗരന്മാരുടേയും ഉന്നമനത്തിലായി രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും ഇതിന് വേണ്ടിയാണ് താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതെന്നുമായിരുന്നു റെനില്‍ വിക്രമസിംഗെ വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായതോടെ പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. പ്രക്ഷോഭകര്‍ രജപക്സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു.
ഔദ്യോഗിക വസതിയിലുള്ള നീന്തല്‍ക്കുളത്തില്‍ പ്രക്ഷോഭകര്‍ നീന്തിക്കുളിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.