ബംഗാള്‍ ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാട്ടി ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍
Citizenship Amendment Act
ബംഗാള്‍ ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാട്ടി ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 12:07 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ദന്‍കറിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിത്തിന്റെ ഭാഗാമായാണ് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ തടഞ്ഞത്.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍. കോളേജിലേക്കുള്ള ഗേറ്റ് കടക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചത്. ചാന്‍സിലര്‍ എന്ന നിലയിലും ഗവര്‍ണര്‍ എന്ന നിലയിലും ഏറ്റവും വേദനാജനകമായ കാര്യമാണ് സംഭവിച്ചതെന്നും സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നും സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ തടങ്കലിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരായി ഇന്ന് ഉച്ചയ്ക്ക് മണ്ഡി ഹൗസില്‍ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും.

എന്നാല്‍ ജന്തര്‍മന്തര്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സമരത്തിന് എത്തിയാല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

ന്യൂ ദില്ലി ജില്ലയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ നിന്നും പിന്നോട്ടില്ലെന്ന് ജാമിഅ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എന്തുവന്നാലും മാര്‍ച്ച് നടത്തുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡി ഹൗസില്‍ എത്താന്‍ സമരസമിതി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാമ്പസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചുകൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ