|

മാവോയിസ്റ്റ് വേട്ടക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയവരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് അട്ടപ്പാടിയില്‍ ഇന്നും ഇന്നലെയുമായി നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കിഡ്‌സ് ആന്‍ഡ് കോര്‍ണറില്‍ പ്രകടനം നടത്തിയവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയകുമാര്‍ കെ.പി, അംബിക.പി, ഷാജില്‍ കുമാര്‍, അഭിലാഷ് പടച്ചേരി, മുസ്തഫ കോവൂര്‍, ഭഗത് കക്കോടി, രാമകൃഷ്ണന്‍ കരിവെള്ളൂര്‍, ജിഷാദ് സി.പി, അഖില്‍ മേനിക്കോട്ട്, ശ്വേത, മുഹമ്മദ് മിറാഷ്, ശിവന്‍ പയ്യോളി, ജോയ് കെ, അരുണ്‍, ഗോപാലന്‍ സി.കെ, രജീഷ് കൊല്ലക്കണ്ടി, ബാബു, വിഷ്ണു പോളി, ഷെമി കോവൂര്‍ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ കോഴിക്കോട് നഗരത്തില്‍ വാളയാര്‍ വിഷയത്തിലും മറ്റു വിഷയത്തിലുമായി പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് നേരെയൊന്നും ഇല്ലാത്ത നടപടിയാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത രജീഷ് കൊല്ലങ്കണ്ടി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പാലക്കാട് അട്ടപ്പാടിയിലെ അഗളിമലയിലെ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റു മുട്ടലില്‍ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരണപ്പെട്ടത്.

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും നാലുപേര്‍ ഓടി രക്ഷപ്പെട്ടുമെന്നുമാണ് സൂചന.

തിരച്ചിലിനിടെ പൊലീസിനുനേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചാക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നത്.

അഗളിമലയില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു മാവോയിസ്റ്റുകൂടി ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് മണിവാസകം. കബനീദളത്തിന്റെ പ്രധാനനേതാവാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്.