| Saturday, 6th January 2024, 8:03 am

ഗസയിൽ നിരുപാധികം വെടിനിർത്തൽ; ചിക്കാഗോ റെയിൽവേ സ്റ്റേഷൻ സ്തംഭിപ്പിച്ച് പ്രതിഷേധക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് വടക്കൻ യു.എസിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ചിക്കാഗോ യൂണിയൻ സ്റ്റേഷനിൽ പ്രതിഷേധം.

പ്രതിഷേധക്കാർ സ്റ്റേഷന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

‘യു.എസ് പിന്തുണക്കുന്ന വംശഹത്യ അവസാനിപ്പിക്കുക’, ‘ഉടൻ വെടിനിർത്തൽ’ തുടങ്ങിയ കൂറ്റൻ ബാനറുകൾ പ്രതിഷേധക്കാർ സ്റ്റേഷനിൽ ഉയർത്തി.

ചിക്കാഗോയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് നിരുപാധികം, ഗസയിൽ ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്.

മാത്രമല്ല, സിറ്റി കൗൺസിലിൽ ഞങ്ങളുടെ ജന പ്രതിനിധികളും മേയറും വെടിനിർത്തൽ പ്രമേയത്തിൽ ഒപ്പുവെക്കണം.

നിങ്ങൾ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ എവിടെ നിന്നാണ് വരുന്നതെങ്കിലും വെടിനിർത്തൽ നടപ്പാക്കാതെ ചിക്കാഗോയിലെ നിങ്ങളുടെ ജീവിതം സാധാരണത്തെ പോലെയാകില്ല എന്ന് യൂണിയൻ സ്റ്റേഷനിലേക്ക് വരികയും പോകുകയും ചെയ്യുന്ന എല്ലാവരെയും ഞങ്ങൾക്ക് അറിയിക്കണം.

വെടിനിർത്തൽ മാത്രമല്ല, ഗസയിലെ ഇസ്രഈലി അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീനെ സ്വതന്ത്രമാക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം,’ അമേരിക്കൻ മുസ്‌ലിംസ് ഫോർ ഫലസ്തീൻ ചിക്കാഗോയുടെ അയാഹ് അലി പറഞ്ഞു.

വിവിധ റെയിൽവേ കമ്പനികൾ സംയുക്തമായി പ്രവർത്തിക്കുന്ന വലിയ റെയിൽവേ ഹബ്ബുകളാണ് യൂണിയൻ സ്റ്റേഷനുകൾ. പ്ലാറ്റ്ഫോമുകൾ ആറ് കി.മീ വരെ ദൂരമുണ്ടാവും.

നവംബർ 13ന് ഗസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എസ് ഇസ്രഈലിന് മേൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് 1000ത്തോളം ജൂതർ ചിക്കാഗോയിലെ ട്രെയിൻ സ്റ്റേഷനിൽ പ്രതിഷേധം നടത്തിയിരുന്നു.

Content Highlight: Protesters shut down Chicago Union Station, demand  ‘permanent, unconditional ceasefire’

Latest Stories

We use cookies to give you the best possible experience. Learn more