നിങ്ങൾ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ എവിടെ നിന്നാണ് വരുന്നതെങ്കിലും വെടിനിർത്തൽ നടപ്പാക്കാതെ ചിക്കാഗോയിലെ നിങ്ങളുടെ ജീവിതം സാധാരണത്തെ പോലെയാകില്ല എന്ന് യൂണിയൻ സ്റ്റേഷനിലേക്ക് വരികയും പോകുകയും ചെയ്യുന്ന എല്ലാവരെയും ഞങ്ങൾക്ക് അറിയിക്കണം.
വെടിനിർത്തൽ മാത്രമല്ല, ഗസയിലെ ഇസ്രഈലി അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീനെ സ്വതന്ത്രമാക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം,’ അമേരിക്കൻ മുസ്‌ലിംസ് ഫോർ ഫലസ്തീൻ ചിക്കാഗോയുടെ അയാഹ് അലി പറഞ്ഞു.
വിവിധ റെയിൽവേ കമ്പനികൾ സംയുക്തമായി പ്രവർത്തിക്കുന്ന വലിയ റെയിൽവേ ഹബ്ബുകളാണ് യൂണിയൻ സ്റ്റേഷനുകൾ. പ്ലാറ്റ്ഫോമുകൾ ആറ് കി.മീ വരെ ദൂരമുണ്ടാവും.
നവംബർ 13ന് ഗസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എസ് ഇസ്രഈലിന് മേൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് 1000ത്തോളം ജൂതർ ചിക്കാഗോയിലെ ട്രെയിൻ സ്റ്റേഷനിൽ പ്രതിഷേധം നടത്തിയിരുന്നു.
Content Highlight: Protesters shut down Chicago Union Station, demand ‘permanent, unconditional ceasefire’