'ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ'; മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം 
World News
'ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ'; മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 4:46 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് ജനങ്ങള്‍ വന്‍ പ്രതിഷേധത്തില്‍. അമേരിക്കന്‍ എംബസിക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

കാബൂള്‍ നഗരത്തിലൂടെ നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുകയാണ്.

‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞുവെച്ചിരിക്കുന്ന ഞങ്ങളുടെ പണം ഞങ്ങള്‍ക്ക് തിരികെ തരൂ’ എന്നിങ്ങനെ എഴുതിയിട്ടുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.

പ്രതിഷേധത്തിന് താലിബാന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിസ്ഥാന് ലഭിച്ചുകൊണ്ടിരുന്നു അന്താരാഷ്ട്ര ഫണ്ടുകളെല്ലാം നിര്‍ത്തലാക്കിയിരുന്നു.


വിദേശരാജ്യങ്ങളില്‍, പ്രധാനമായും അമേരിക്കയിലുള്ള അഫ്ഗാന്റെ ബില്യണുകള്‍ വിലമതിക്കുന്ന സ്വത്തുക്കളും ഇതിനെത്തുടര്‍ന്ന് ഫ്രീസ് ചെയ്തിരുന്നു.

ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് താലിബാന്‍ നയിക്കുന്ന സര്‍ക്കാര്‍. ജനങ്ങള്‍ വലിയ ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്.

ഐക്യരാഷ്ടരസഭയടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Protesters march towards shuttered US embassy calling for the release of Afghan assets