| Tuesday, 23rd August 2016, 7:00 pm

ഉന സംഭവത്തില്‍ പ്രതിഷേധിച്ചതിന് ഗുജറാത്തില്‍ 50 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്:  ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച 50 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഗുജറാത്ത് നിയമസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് നടപടി. ഉന വിഷയത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച നാനൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു.

യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതിനാണ് നടപടി. തുടര്‍ന്ന് സ്പീക്കര്‍ രമണ്‍ലാല്‍ വോറയുടെ നിര്‍ദേശ പ്രകാരം ഗാര്‍ഡുകള്‍ എം.എല്‍.എമാരെ ബലംപ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു.

ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രണ്ടുദിവസത്തെ നിയമസഭാസമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more