| Monday, 2nd March 2020, 9:39 am

ദല്‍ഹി കലാപത്തിനെതിരെ യൂറോപ്പിലെ 16 നഗരങ്ങളില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വടക്ക്- കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തിനിരയായവര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചും കലാപത്തിന് കാരണക്കാരയവര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കമെന്നാവശ്യപ്പെട്ടും യൂറോപ്പിലെ 18 നഗരങ്ങളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രകടനവും മാര്‍ച്ചും സംഘടിപ്പിച്ചു.

ബ്രസ്സല്‍സ്, ജനീവ, ഹെല്‍സിങ്കി, ക്രാക്കോ, ദി ഹേഗ്, സ്റ്റോക്ക്‌ഹോം, ഡബ്ലിന്‍, പാരീസ്, ബെര്‍ലിന്‍, മ്യൂണിച്ച്, ഗ്ലാസ്‌ഗോ, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പരിപാടിയില്‍  1,500 ഓളം പേര്‍ പങ്കെടുത്തു.

ദല്‍ഹിയിലെ പൊലീസ് അതിക്രമങ്ങള്‍ക്കുംം സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിനുമെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ ബെര്‍ലിനിലെ ഇന്ത്യന്‍ എംബസ്സിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

കലാപത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസ്സിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ പൂക്കള്‍ സമര്‍പ്പിച്ചു.

‘അടുത്തിടെ ദല്‍ഹിയില്‍ നടന്ന കലാപവും ക്രൂരതയും ഞങ്ങളെ എല്ലാവരെയും നടുക്കിക്കളഞ്ഞു. വിദ്വേഷം നിറഞ്ഞ ഈ പ്രത്യയശാസ്ത്രത്തിനെതിരെ നാം നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more