| Saturday, 6th March 2021, 7:59 am

യോഗ്യത എം.ഫില്‍, നെറ്റ്, പി.ച്ച്.ഡി; ഷോര്‍ട്ട് ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തിയില്ല; ഗവേഷണ പ്രബന്ധം കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ ചുരുക്കപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താത്തതില്‍ യുവാവിന്റെ പ്രതിഷേധം. എം.ഫിലും, നെറ്റും പി.ച്ച്.ഡിയുമുള്ള അജി കെ. എം എന്ന യുവാവ് തന്റെ പിച്ച്.ഡി തീസിസ് കത്തിച്ചാണ് പ്രതിഷേധിച്ചത്.

വിഷ്ണു രാജ് എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ ആറു വര്‍ഷത്തിലേറെയെടുത്ത് പൂര്‍ത്തിയാക്കിയ ഗവേഷണ പ്രബന്ധമാണ് കത്തിച്ച് പ്രതിഷേധിക്കുന്നതെന്ന് അജി പറയുന്നു.

കേരളത്തിലെ മൊത്തം സര്‍വകലാശാലകളില്‍ നടക്കുന്ന അഴിമതികള്‍ക്കും മെറിറ്റ് അട്ടിമറിക്കും എതിരായി ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്ന് അജി പറയുന്നു.

കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത് വലിയ അട്ടിമറികളാണെന്നും അജി തീസിസ് കത്തിച്ചുകൊണ്ട് പറയുന്നു.

സംവരണ സീറ്റിന് ലഭിക്കേണ്ട സീറ്റ് മലയാള സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍ ഓപ്പണ്‍ക്വാട്ടയില്‍പെട്ട ആര്‍ക്കോ നല്‍കാന്‍ വേണ്ടിയാണ് അട്ടിമറി നടത്തുന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ മൊത്തം പ്രതിനിധി എന്ന നിലയ്ക്ക് താന്‍ പ്രതിഷേധിക്കുന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Protest by Ph.D. holder by burning his research paper in front of Malayalam University

We use cookies to give you the best possible experience. Learn more